Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 3 [Smitha]
പറഞ്ഞത് കൊണ്ട്...നീ പറഞ്ഞത് കൊണ്ട് മാത്രം ഞാന്‍ സമ്മതിച്ചു...”
“ഓഹോ...ഓഹോഹോ...!!”
കൂട്ടുകാര്‍ ഉച്ചത്തില്‍ ആരവം മുഴക്കി.
സ്വിക്കോയാ മരങ്ങള്‍ കാറ്റില്‍ ഉലയാന്‍ തുടങ്ങി. വിസ്കോണ്‍സിന്‍ ക്ലബ്ബില്‍ നിന്ന് ഡ്രമ്മിന്റെ ചടുലമായ താളങ്ങള്‍ ഉയര്‍ന്നു. തുടര്‍ന്നു ഗിറ്റാറില്‍ ശ്രുതിഭംഗമില്ലാത്ത മോഹിപ്പിക്കുന്ന ഒരീണവും....
“എടാ ഒന്ന് കൂടി ഒന്നാലോചിക്ക്...”
സാന്ദ്ര ഫിലിപ്പിനോട് പറഞ്ഞു. അവന്‍ എന്താണ് കാര്യം എന്ന അര്‍ത്ഥത്തില്‍ അവളെ നോക്കി. മറ്റുള്ളവരും അവളെ നോക്കി.
“ഇവള്‍ ഇതെന്ത് കാര്യമാ ഈ പറയുന്നേ?”
ഫിലിപ്പ് മറ്റുള്ളവരെ നോക്കി ചോദിച്ചു.
“ഒരുത്തന്‍ നമ്മടെ കമ്പനീല്‍ ചേരാന്‍ ട്രൈ ചെയ്യാന്‍ തൊടങ്ങീട്ട് കുറച്ചു നാളായില്ലേ? ഓരോരോ രീതിയില്‍ നമ്മള്‍ അവനെ ഇട്ട് കളിപ്പിക്കുവല്ലേ? ഇന്നല്ലേ ലാസ്റ്റ് ഐറ്റം? അവനിപ്പം വരില്ലേ?”
സാന്ദ്ര പറഞ്ഞു.
“അവനെ ഇനിയും പൊട്ടന്‍ കളിപ്പിക്കണോ?”
അവള്‍ ദയനീയമായ ഭാവത്തോടെ കൂട്ടുകാരെ നോക്കി.
“ഇതില്‍ നമ്മള്‍ ആരെയും ഫോഴ്സ് ചെയ്യുന്നില്ലല്ലോ സാന്ദ്രാ,”
നെവില്‍ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
“നമ്മുടെ കമ്പനിയില്‍ ചേര്‍ന്നേ മതിയാവൂ എന്ന് അവനല്ലേ നിര്‍ബന്ധം. അങ്ങനെ നിര്‍ബന്ധം പറഞ്ഞപ്പോള്‍ നമ്മള്‍ കൊറേ കണ്ടീഷന്‍സ് വെച്ചു, നമുക്ക് ട്രീറ്റ് ചെയ്യുന്നത് അടക്കം....ഇന്നിപ്പം ലാസ്റ്റ് ആണ്... ലാസ്റ്റ് ആയിട്ട് നമ്മള്‍ അവനെ ഒന്ന് കുഞ്ഞുത് ആയി കളിപ്പിക്കുന്നു... ആ ബില്‍ഡിങ്ങിന്‍റെ മണ്ടേന്ന് ഈ ലേക്കിലെക്ക് ചാടണം എന്ന്. അവനത് സമ്മതിച്ചു...അല്ലാതെ ആരാ അവനെ ഫോഴ്സ് ചെയ്തെ?”
“എന്തുവാ കക്ഷീടെ പേര്? ഞാനതങ്ങ് മറന്നു പോയി,”
രവീണ കൂട്ടുകാരോട് ചോദിച്ചു.
“ദിലീപ്..ദിലീപ് ദാമോദരന്‍,”
ഫിലിപ്പ് പറഞ്ഞു.
“ടോപ്പ് ഗണ്‍ ആണ് അവന്‍റെ അച്ഛന്‍, റെക്സ് ഹോട്ടല്‍ ഉടമ...”
അപ്പോഴേക്കും ഒരു
💬 Comments
View all comments