0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 4 [Smitha]

Author : സ്മിത Read All Parts 452

മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 4

Mazhavillil Ninnu Parannirangiya Nakshathram Part 4 | Author : Smitha

[ Previous Part ] [ www.kkstories.com ]


താഴെ തടാകപ്പരപ്പിലെ കാഴ്ച്ച കണ്ട് തന്‍റെ ദേഹം നിശ്ചലമാകുന്നത് പോലെ നെവിലിന് തോന്നി. നിലാവും മഞ്ഞും നിറഞ്ഞ ജലോപരിതത്തില്‍ അനക്കമറ്റു കിടക്കുകയാണ് ദിലീപ്.

ഫിലിപ്പും എറിക്കും ജഗദീഷും രവീണയും സാന്ദ്രയും അവന്‍ കിടക്കുന്നിടത്തേക്ക്, ഭയപ്പെട്ട്, നിലവിളിച്ച്, തീരത്തേക്ക് ഓടിവന്നു.

“ഫിലിപ്പ്...”

സാന്ദ്ര ഉച്ചത്തില്‍ വിളിക്കുന്നത് മുകളില്‍ നിന്നും നെവില്‍ കേട്ടു.

“വെള്ളത്തില്‍ ഇറങ്ങി അവനെ പിടിച്ചുകൊണ്ട് വാ..അല്ലെങ്കില്‍ ആള് പോകും കേട്ടോ...”

“ശരിയാ...”

ഭയന്നത് പോലെയുള്ള ശബ്ദത്തില്‍ എറിക് പറഞ്ഞു.

“താമസിച്ചാല്‍ ആള് പോകൂന്ന് പറഞ്ഞത് നേരാ ഫിലിപ്പെ..നീ വെള്ളത്തില്‍ ഇറങ്ങി അവനെ കൂട്ടിപ്പിടിച്ചുകൊണ്ട് വാ...”

ഫിലിപ്പാകട്ടെ, എന്ത് ചെയ്യണമെന്നറിയാതെ പകച്ച്‌ നിശ്ചലം നില്‍ക്കുകയാണ്.

“വര്‍ത്താനം പറഞ്ഞോണ്ട് നിക്കാതെ വേഗം ഇറങ്ങ് ഫിലിപ്പ്....”

രവീണയും ശബ്ദമുയര്‍ത്തി.

“അല്ലെങ്കില്‍ നമ്മള്‍ എല്ലാരും കുടുങ്ങുന്ന ഏര്‍പ്പാടാണ്, അറിയാമോ?”

അപ്പോള്‍ ജഗദീഷും സാന്ദ്രയും രവീണയും എറിക്കും പരിഭ്രമത്തോടെ പരസ്പ്പരം നോക്കി.

“പക്ഷെ...”

ഫിലിപ്പ് തടാകപ്പരപ്പിലെക്കും കൂട്ടുകാരെയും മാറി മാറി നോക്കി.

“ഇത് സ്വിമ്മിംഗ് പൂള്‍ പോലെയല്ല...അടിയൊഴുക്ക് ഉണ്ട്..എനിക്ക് ധൈര്യമില്ല....”

“ഷിറ്റ്!”

അത് കേട്ട് സാന്ദ്ര പല്ലിറുമ്മി. പിന്നെ അവള്‍ മുകളിലേക്ക് നെവില്‍ നില്‍ക്കുന്നിടത്തേക്ക് തലയുയര്‍ത്തി നോക്കി.

“നെവില്‍...!”

സാന്ദ്ര ഉച്ചത്തില്‍ വിളിച്ചു.

“വേഗം ഇറങ്ങിവരുന്നുണ്ടോ ഇങ്ങോട്ട്?”

നെവില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയായിരുന്നു. ദിലീപ് അനക്കമറ്റു കിടക്കുന്നത് കണ്ട നിമിഷം മുതല്‍ ദേഹത്തൊക്കെ ഒരു മരവിപ്പ് വന്നത് പോലെയുള്ള അവസ്ഥയിലായിരുന്നു

💬 Comments

View all comments