0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 3 [Smitha]

Author : സ്മിത Read All Parts 596

വാഹനത്തിന്‍റെ ഇരമ്പല്‍ കേട്ടുതുടങ്ങി.

“പറഞ്ഞപ്പോഴേക്കും കക്ഷി ഇങ്ങെത്തിയല്ലോ...”

രവീണ അവരെ സമീപിക്കുന്ന കാറിന്‍റെ നേരെ തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞു. നിലാവ് അപ്പോഴേക്കും കനത്ത് വരാന്‍ തുടങ്ങിയിരുന്നു. വിസ്കോണ്‍സിന്‍ ക്ലബ്ബില്‍ നിന്ന് ആരവം പിന്‍വാങ്ങി. ജസ്റ്റിന്‍ ബിബര്‍ ഇപ്പോഴും പാടിക്കൊണ്ടിരിക്കുന്നു.

“തണുക്കാന്‍ തുടങ്ങി ഇല്ലേ?”

ബിയര്‍ ബോട്ടില്‍ സമീപത്ത് വെച്ചിരുന്ന വേസ്റ്റ് ബിന്നില്‍ ഇട്ട് സാന്ദ്ര പറഞ്ഞു.

അപ്പോള്‍ അവിടേക്ക് ഒരു കടും നീല ടൊയോട്ട സാവധാനം വന്നു നിന്നു. അതില്‍ നിന്ന് സമപ്രായത്തിലുള്ള, സുമുഖനായ ഒരു യുവാവിറങ്ങി. അവരുടെ നേരെ നോക്കി കൈ വീശി.

അവന്‍ നീല ജാക്കറ്റും അടിയില്‍ ചുവന്ന ടീ ഷര്‍ട്ടും പിന്നെ കറുത്ത ജീന്‍സും ധരിച്ചിരുന്നു. നല്ല വിടര്‍ന്ന കണ്ണുകള്‍. പ്രസന്നമായ മുഖം.

“ഹായ്...”

അവന്‍ അവരെ നോക്കി അഭിവാദ്യം ചെയ്തു.

അവരും അവനെ നോക്കി കൈ ഉയര്‍ത്തി. ഫിലിപ്പും എറിക്കും പരസ്പ്പരം നോക്കി ഒരു പരിഹാസച്ചിരി ചിരിച്ചു. സാന്ദ്ര നെവിലിനെ ദയനീയമായി നോക്കി. അവന്‍ അവളെ ആശ്വസിപ്പിക്കുന്നത് പോലെ കണ്ണടച്ച് കാണിച്ചു.

“ഇറ്റ്സ് ജസ്റ്റ് എ ഫണ്‍”

അവളുടെ കാതോരം ചുണ്ടുകള്‍ അടുപ്പിച്ച് അവന്‍ മന്ത്രിച്ചു.

“ഓക്കേ, ദിലീപ്...”

ഫിലിപ്പ് അവന്‍റെ തോളില്‍ കൈയ്യിട്ട് തന്നോട് ചേര്‍ത്ത് നിര്‍ത്തി.

“കുറച്ചു ചോദ്യങ്ങള്‍...”

“ഓക്കേ, ചോദിക്കാമല്ലോ...”

അവന്‍ വിനയത്തോടെ മറുപടി പറഞ്ഞു.

“വളരെ മോശം റെപ്പ്യൂട്ടേഷനുള്ള ഒരു ഗ്രൂപ്പാണ് ഞങ്ങളുടെ...അതുകൊണ്ടാണ് ഈ ചോദ്യം...എന്താ ഞങ്ങടെ കൂടെ കൂടാന്‍ ദിലീപ് ഇത്രേം ആഗ്രഹിക്കുന്നത്?”

“റ്റു ബി ഫ്രാങ്ക്...”

ദിലീപ് പറഞ്ഞു.

“ആ ബാഡ് റെപ്പ്യൂട്ടേഷനാണ് മെയിന്‍ അട്രാക്ഷന്‍...ടോപ്പെസ്റ്റ് എലീറ്റ് ക്ലാസ് എന്ന പേരുണ്ട് നിങ്ങള്‍ക്ക്

💬 Comments

View all comments