0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 3 [Smitha]

Author : സ്മിത Read All Parts 605

നെവിലിനെ നോക്കി രവീണ സാന്ദ്രയോടു മറ്റാരും കേള്‍ക്കാതെ പറഞ്ഞു.

“എന്നാ സ്റ്റൈല്‍ ആണ് മോളെ അവന്‍റെ ബോഡി...! കണ്ടിട്ട് എനിക്ക് കമ്പിയാകുന്നു... ഓള്‍റെഡി എനിക്കൊരു ചെക്കന്‍ ഉണ്ടായിട്ടും!”

സാന്ദ്ര അവളെ പിച്ചി.

“സാരമില്ല..എന്‍റെ ജീന്‍സ് നനഞ്ഞാല്‍ കുഴപ്പമില്ല..നെവിലും ജീന്‍സ് ഊരുന്നില്ലല്ലോ...”

ദിലീപ് പറഞ്ഞു.

“എങ്കില്‍ വാ...”

നെവില്‍ കെട്ടിടത്തിന്‍റ കോറിഡോറില്‍ നിന്നും മുകളിലേക്ക് തുടങ്ങുന്ന ചുറ്റുഗോവണിയുടെ നേരെ നടന്നു. ദിലീപ് അവനെ പിന്തുടര്‍ന്നു. അവരിരുവരും ഗോവണി കയറി കെട്ടിടത്തിന്‍റെ മുകളിലേക്ക് കയറുന്നത് കൂട്ടുകാര്‍ കണ്ടു. അല്‍പ്പ സമയത്തിനകം അവരിരുവരും കെട്ടിടത്തിന്‍റെ ഏറ്റവുമുയരത്തില്‍, ഫര്‍ണേസിന് മുമ്പില്‍ നിന്നു.

“ഞാന്‍ മൂന്ന്‍ വരെ എണ്ണും...”

അവര്‍ക്ക് താഴെ വിശാലമായിക്കിടക്കുന്ന തടാകപ്പരപ്പിലേക്ക് നോക്കി നെവില്‍ പറഞ്ഞു.

“മൂന്ന്‍ എന്ന് പറഞ്ഞു കഴിയുമ്പോള്‍ താഴേക്ക് ചാടണം ഓക്കേ?”

“ഓക്കേ...”

ഓട്ടമത്സരത്തില്‍, സ്റ്റാര്‍ട്ടിങ്ങ് പോയിന്‍റ്റില്‍, നില്‍ക്കുന്ന പൊസിഷനില്‍ നിന്ന് കൊണ്ട് ദിലീപ് പറഞ്ഞു.

നെവില്‍ താഴേക്ക് നൊക്കി.

ഫിലിപ്പും ജഗദീഷും രവീണയും ഏറിക്കും പുഞ്ചിരിയോടെ അവന്‍റെ നേരെ കൈ വീശിക്കാണിച്ചു. സാന്ദ്ര പ്രത്യേകിച്ചൊരു ഭാവവും കൂടാതെ അവരുടെ നേരെ മുകളിലേക്ക് നോക്കി നിന്നു.

തടാകപ്പരപ്പിനപ്പുറം ജാക്വിസ് കാര്‍ട്ടിയര്‍ മൌണ്ടന്‍ നിലാവിന്‍റെ സൗവര്‍ണ്ണ നിറത്തില്‍...

ഫ്ലാമിംഗോപ്പക്ഷികള്‍ ‘വി’ ആകൃതിയില്‍ നിലാവിലൂടെ പര്‍വ്വതത്തിനപ്പുറത്തുനിന്നും ഒഴുകിപ്പറന്നു...

കൂട്ടുകാര്‍ ആകാംക്ഷയോടെ മുകളിലേക്ക് നോക്കുന്നത് അവരിരുവരും കണ്ടു.

“റെഡി?”

നെവില്‍ ചോദിച്ചു.

“യപ്‌...”

ദിലീപ് മന്ത്രിച്ചു.

“വണ്‍....”

നെവില്‍ ഉറക്കെ പറഞ്ഞു.

ദിലീപ് താഴെയുള്ള തടാകപ്പരപ്പില്‍ ദൃഷ്ടിയുറപ്പിച്ചു.

“റ്റു....”

നെവിലിന്റെ സ്വരം ദിലീപ് കേട്ടു.

ദിലീപ് ചുവടുകള്‍ ദൃഡമായി ഉറപ്പിച്ചു.

അവന്‍ നെവിലിനെ നോക്കി.

ദൃഡനിശ്ചയം കത്തുന്ന മുഖഭാവത്തോടെ നെവില്‍ അവനെ

💬 Comments

View all comments