0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 3 [Smitha]

Author : സ്മിത Read All Parts 303

താഴെയുള്ള തടാകപ്പരപ്പില്‍ ദൃഷ്ടിയുറപ്പിച്ചു.

“റ്റു....”

നെവിലിന്റെ സ്വരം ദിലീപ് കേട്ടു.

ദിലീപ് ചുവടുകള്‍ ദൃഡമായി ഉറപ്പിച്ചു.

അവന്‍ നെവിലിനെ നോക്കി.

ദൃഡനിശ്ചയം കത്തുന്ന മുഖഭാവത്തോടെ നെവില്‍ അവനെ നോക്കി.

“ത്രീ....”

നെവില്‍ ഉറക്കെ വിളിച്ചുപറഞ്ഞു...

ആ നിമിഷം ദിലീപ് താഴേക്ക് ചാടി.

ദിലീപിനോടൊപ്പം മുമ്പോട്ട്‌ കുതിച്ച നെവില്‍ പെട്ടെന്ന് നിന്നു.

എന്നിട്ട് താഴെ നില്‍ക്കുന്ന കൂട്ടുകാരുടെ നേരെ നോക്കി കൈകൊട്ടി ആര്‍ത്ത് ചിരിച്ച് അട്ടഹസിച്ചു....

“ഹഹഹഹഹ....”

അവനുറക്കെ ചിരിച്ചു.

സാന്ദ്രയൊഴികെയുള്ള കൂട്ടുകാരും പൊട്ടിചിരിച്ചുകൊണ്ട് ദിലീപ് വീണിടത്തേക്ക് നോക്കുകയാണ്...

എറിക് ചാടി തുള്ളിയാണ് ചിരിക്കുന്നത്. ജീവിതത്തില്‍ അനുഭവിച്ച ഏറ്റവും ഫലിതാത്മകമായ തമാശ കണ്ടിട്ടെന്നത് പോലെ...

പൊട്ടിചിരിച്ചുകൊണ്ട് ഫിലിപ്പും ജഗദീഷും രവീണയും മുകളില്‍ നിന്ന് ചിരിക്കുന്ന നെവിലിന്‍റെ നേരെ കൈ വീശിക്കാണിച്ചു.

സാന്ദ്ര ഇപ്പോഴും വെള്ളത്തില്‍ വീണു കിടക്കുന്ന ദിലീപിനെ നോക്കുകയാണ്.

“ഫിലിപ്പ്....”

പെട്ടെന്ന് ഭയപ്പെട്ട് മന്ത്രിച്ചുകൊണ്ട് ഫിലിപ്പിന്‍റ്റെ തോളില്‍ പിടിച്ചു. അതൊന്നും അറിയാതെ അവന്‍ ചിരി തുടരുകയാണ്.

“ഫിലിപ്പ്...”

സാന്ദ്ര ഒച്ചകൂട്ടി.

എന്നിട്ടും അവനില്‍ നിന്നും പ്രതികരണം കാണാഞ്ഞപ്പോള്‍ അവളവന്റെ തോളില്‍ പിടിച്ചു കുലുക്കി.

“ഫിലിപ്പ്...”

അവള്‍ അലറി.

അപ്പോള്‍ രവീണ അവളെ നോക്കി.

“എന്താടീ?”

അസഹിഷ്ണുതയോടെ രവീണ സാന്ദ്രയോടു ചോദിച്ചു.

“നോക്ക്....”

ദിലീപ് കിടക്കുന്ന ഭാഗത്തേക്ക് സാന്ദ്ര വിരല്‍ ചൂണ്ടി. അപ്പോള്‍ രവീണയോടൊപ്പം എറിക്കും ജഗദീഷും ഫിലിപ്പും അങ്ങോട്ട്‌ നോക്കി.

“ദിലീപ്..ദിലീപ്..അവന്‍ അനങ്ങുന്നില്ല....”

കൂട്ടുകാരില്‍ നിന്ന് ഭയപ്പെട്ട, അദ്ഭുതം നിറഞ്ഞ ശബ്ദങ്ങള്‍ സാന്ദ്ര കേട്ടു. അവരുടെ കണ്ണുകള്‍ ഭയത്താല്‍ പുറത്തേക്ക് തള്ളി...

“എന്താ?”

കൂട്ടുകാരുടെ ഭാവമാറ്റം കണ്ടിട്ട് നെവില്‍ മുകളില്‍ നിന്നും വിളിച്ചു ചോദിച്ചു.

“താഴെ നോക്ക്....”

സാന്ദ്ര ഉച്ചത്തില്‍ അവനോട് വിളിച്ചു പറഞ്ഞു. നെവില്‍ അങ്ങോട്ട്‌ നോക്കി. തടാകത്തില്‍, നിലാവെളിച്ചത്തില്‍ നിശ്ചലം കിടക്കുന്ന ദിലീപിന്‍റെ ശരീരം അവന്‍ കണ്ടു.

“ഷിറ്റ്...!”

ഫിലിപ്പ് മുരണ്ടു. അവന്‍ കരയിലേക്ക് തടാകതീരത്തേക്ക് കുതിച്ചു.

[തുടരും]

💬 Comments

View all comments