0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 5 [Smitha]

Author : സ്മിത Read All Parts 607

അദേഹത്തിന്‍റെ നേര്‍ക്ക് പുഞ്ചിരി തൂകി. നെവിലാകട്ടെ താല്‍പ്പര്യമില്ലാത്ത ഒരു നോട്ടമെറിഞ്ഞു.

“റെക്സ് ഹോട്ടല്‍ ഉടമ, നമ്മുടെ കമ്മ്യൂണിറ്റിയുടെ ഒരു വെല്‍ വിഷര്‍, ഇന്ത്യാക്കാരന്‍ ദാമോദരന്‍റെ മകന്‍ ദിലീപ്, എന്‍റെ മകള്‍ ഹെലന്‍റ്റെ സ്കൂള്‍ മേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു....”

അദ്ധേഹത്തിന്‍റെ കണ്ണുകള്‍ നെവിളില്‍ തറഞ്ഞു.

നെവില്‍ തിരിച്ചു നോക്കിയെങ്കിലും പതിയെ കണ്ണുകള്‍ താഴ്ത്തി. അപ്പോള്‍ അങ്ങേ അറ്റത്ത് ഇരുന്ന സാന്ദ്രയെ അവന്‍ കണ്ടു. അമ്മയോടൊപ്പമാണ് അവള്‍. “സാരമില്ല” എന്ന അര്‍ത്ഥത്തില്‍ അവള്‍ കൈ ഉയര്‍ത്തിക്കാണിച്ചു. നെവില്‍ അപ്പോള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു.

“ഹിന്ദു മത വിശ്വാസിയാണ് അദ്ദേഹമെങ്കിലും നമ്മുടെ മൊത്തം ഇടവകയുടെയും പ്രാര്‍ത്ഥന ആവശ്യപ്പെട്ടിട്ടുണ്ട്...ദൈവ ചിന്തയും അച്ചടക്കവും ധാര്‍മ്മികതയുമില്ലാത്ത നമ്മുടെ ചില ഇടവകാംഗങ്ങളുടെ ക്രൂര പ്രവര്‍ത്തിയുടെ ഫലമായാണ് ആ കുട്ടിക്ക് ഇതുപോലെയൊരു ദുരന്തനുഭവമുണ്ടാക്കിയത്....”

അദ്ദേഹം വീണ്ടും നെവിലിനെ നോക്കി.

അവന്‍ അദ്ധേഹത്തില്‍ നിന്നും കണ്ണുകള്‍ മാറ്റി സാന്ദ്രയെ നോക്കി.

“സാരമില്ല,” എന്ന അര്‍ത്ഥത്തില്‍ അവള്‍ വീണ്ടും അവന്‍റെ നേരെ കൈ കാണിച്ചു.

“നമുക്ക് ആരാധന ആരംഭിക്കാം...”

റവറന്‍റ്റ് ഡെറിക്സണ്‍ മുമ്പിലിരിക്കുന്ന വിശ്വാസികളെ മൊത്തത്തില്‍ ഒന്ന് നോക്കിയതിന് ശേഷം പറഞ്ഞു.

അപ്പോള്‍ ക്വയര്‍ അംഗങ്ങള്‍ മുമ്പോട്ട്‌ വന്നു. ക്രീം, ഇളം മഞ്ഞ നിറത്തില്‍ കസ്സോക്കും സര്‍പ്ലീസും അവര്‍ ധരിച്ചിരുന്നു. സ്ത്രീകള്‍ സ്കാര്‍ഫും.

ഏകദേശം പന്ത്രണ്ടോളം ആളുകള്‍ ഉണ്ടായിരുന്നു ക്വയറില്‍.

“ഗോഡ്!”

പിമ്പില്‍ നിന്നും ഒരു സത്രീസ്വരം നെവില്‍ കേട്ടു.

“അതാരാ മിഡിലില്‍ നില്‍ക്കുന്ന ആ സുന്ദരി....?”

“ജീസസ്!”

മറ്റൊരു സ്വരം അവന്‍ പിമ്പില്‍ നിന്നും കേട്ടു.

“ഇത്രയും സൌന്ദര്യമോ? ഈസ് ഷി മേഡ് ഓഫ് ഗോള്‍ഡ്‌?”

നെവില്‍ തല

💬 Comments

View all comments