0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 5 [Smitha]

Author : സ്മിത Read All Parts 282

ആണ്...”

“മമ്മാ...”

അവനവളെ സൂക്ഷിച്ചു നോക്കി.

“സ്കൂളില്‍ നിന്ന് പണിഷ്മെന്‍റ്റ് എന്താ കിട്ടാന്‍ പോണത് എന്ന് ചിന്തിച്ചോ നീ?”

അവളുടെ രൂക്ഷമായ സ്വരത്തിന് മുമ്പില്‍ ഉത്തരമില്ലാതെ നെവില്‍ തലകുനിച്ചു.

“റസ്റ്റിക്കേറ്റ് ചെയ്താല്‍? റസ്റ്റിക്കേറ്റ് ചെയ്താല്‍ പിന്നെ എവിടെ പോകും നീ? ഏത് സ്കൂളില്‍ പഠിക്കും?”

നെവില്‍ തല ഉയര്‍ത്തിയില്ല.

“അത്കൊണ്ടാണ് പറയുന്നത്, നിനക്ക് എന്നെ അല്ല ഇപ്പോള്‍ വേണ്ടത്, നിന്‍റെ പപ്പയെ ആണ്...ഈസ് ദാറ്റ് ക്ലിയര്‍?”

**************************************************

ഡീന്‍ ജസ്റ്റിന്‍ റെയ്ഗന്‍റ്റെ ഓഫീസിന് വെളിയില്‍ കസേരയില്‍ ക്രച്ചസ്സുമായി ഇരിക്കുമ്പോള്‍ നെവിലിന് അസ്വസ്ഥത വെളിയില്‍ കാണിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

കേട്ടതൊക്കെ ശരിയാണ് എങ്കില്‍, സ്കൂള്‍ നിയമമനുസരിച്ചും ഫെഡറല്‍ നിയമമനുസരിച്ചും പരമാവധി ശിക്ഷ റസ്റ്റിക്കേഷനില്‍ കുറഞ്ഞതൊന്നുമല്ല. മറ്റെല്ലാം ഡീന്‍ ജസ്റ്റിന്‍ റെയ്ഗന്‍റ്റെ വിവേചനാധികാരത്തില്‍ പെട്ടതാണ്. അയാള്‍ തനിക്ക് ശിക്ഷയിളവ് തരാന്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ല.

മമ്മായെന്ത് ചെയ്യും ശിക്ഷ ഇനി റസ്റ്റിക്കേഷനാണെങ്കില്‍?

അവനൊരെത്തും പിടിയും കിട്ടിയില്ല.

പെട്ടെന്ന് ഡീനിന്‍റെ കതക് തുറക്കപ്പെട്ടു. അതില്‍ നിന്നും ഒരു പെണ്‍കുട്ടി ഇറങ്ങി വന്നു. റെഡ് ഹൌസ് ഫ്ലവര്‍ ഉണ്ട് അവളുടെ കോളറില്‍.

“ഡീന്‍ അകത്തേക്ക് ചെല്ലാന്‍ പറഞ്ഞു,”

അത് പറഞ്ഞ് അവള്‍ കോറിഡോറിലൂടെ പോയി.

നെവില്‍ അകത്തേക് ചെന്നു.

മേശമേല്‍ വിടര്‍ത്തി വെച്ച പുസ്തകത്തിലാണ് ഡീനിന്‍റെ ശ്രദ്ധ.

“സാര്‍...”

അവന്‍ വിളിച്ചു.

“മിസ്റ്റര്‍ റെയ്ഗന്‍...”

അവന്‍ വിളിയാവര്‍ത്തിച്ചു.

“ആഹ്...”

അയാള്‍ മുഖമുയര്‍ത്തി നോക്കി.

“നെവില്‍...കമോണിന്‍...”

അയാള്‍ കൈ ഉയര്‍ത്തി കസേര ചൂണ്ടിക്കാണിച്ചു.

നെവില്‍ ഇരിപ്പിടത്തില്‍ ഇരുന്ന് അയാളെ നോക്കാന്‍ ശ്രമിച്ചു.

“ദിലീപിന്‍റെ അവസ്ഥ അത്ര നിസ്സാരമല്ല...”

പ്രോഫസ്സര്‍ ജസ്റ്റിന്‍ റെയ്ഗന്‍ അവന്‍റെ കണ്ണുകളിലേക്ക് നോക്കി.

നെവില്‍ ഒന്നും പറയാനാവാതെ മുഖം താഴ്ത്തി.

“സെയിന്‍റ് ലോറന്‍സ് സ്കൂളിന്‍റെ സിറ്റി റാങ്ക് എത്രയാണ് എന്ന് നെവിലിന് അറിയാമോ?”

അയാള്‍ ചോദിച്ചു.

“അറിയാം മിസ്റ്റര്‍ റെയ്ഗന്‍...”

അവന്‍ പറഞ്ഞു.

“റാങ്ക് നമ്പര്‍ വണ്‍...”

“ഓക്കേ...നാഷണല്‍ റാങ്കിങ്ങില്‍ ഏത് പൊസിഷനിലാണ് നമ്മുടെ സ്കൂള്‍...ഓവര്‍ ആള്‍ പെര്‍ഫോര്‍മന്‍സില്‍...?”

“നമ്പര്‍ സിക്സ് സാര്‍...”

“ഫോറിന്‍ സ്റ്റുഡന്‍റ്റ്സിന്‍റെ പെര്‍സെന്‍റ്റ്?”

“ഫോര്‍ട്ടി, സാര്‍...”

അയാള്‍ അല്‍പ്പ നേരം നിശബ്ദനായി അവനെ നോക്കി. അയാളുടെ നോട്ടം നേരിടാന്‍ നെവിലിന് അല്‍പ്പം

💬 Comments

View all comments