Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 5 [Smitha]
വിദൂരതയില്‍ നിന്ന് പറന്നടുക്കുമ്പോള്‍, പൂത്തുലയുന്ന ചന്ദന മരത്തില്‍ കൂട് കൂട്ടിയ വാനമ്പാടിയായി നീ എന്‍റെ മുമ്പില്‍ നില്‍ക്കുന്നു കാതറിന്‍...
-വൌ...നല്ല ഇമേജറി...
-കാതറിന്‍, ഇപ്പോള്‍ എനിക്ക് ഹൃദയരക്തത്തില്‍ ചാലിച്ച ഒരു സ്വപ്നമുണ്ട്. പറയട്ടെ, ഞാനത്?
-എന്താ അത്?
-മെയ് മാസമഴമേഘമായി വന്ന് നിനക്ക് ഒരു കുളിരാകട്ടെ ഞാന്‍?
-എന്നുവെച്ചാല്‍?
- എന്നുവെച്ചാല്‍ മഴയായി വന്ന് എനിക്ക് നിന്നെ നനയ്ക്കണം. അഗ്നിയായി വന്ന് ദഹിപ്പിക്കണം, വസന്തമായി വന്ന് പുഷപ്പനൃത്തമാടണം, ശിശിരമായി വന്ന് നിന്‍റെ ഇലയുടയാടകള്‍ അഴിക്കണം...
-പന്നീ, അതിന്‍റെ ഇന്നര്‍ മീനിംഗ് എനിക്ക് മനസ്സിലായില്ല എന്ന് കരുതരുത്...എന്നെ ന്യൂഡ് ആക്കിയിട്ട് നിനക്ക് സെക്സ് ചെയ്യണം എന്നല്ലേ പച്ചയ്ക്ക് പറഞ്ഞാല്‍?
ലേക്ക് ആല്‍ബനേലിന്‍റെ ഇളം ചൂടാര്‍ന്ന കരയില്‍, ട്യൂലിപ്പുകളുടെ സുഗന്ധം നിറഞ്ഞ കാറ്റില്‍, അവനെ തള്ളിമറിച്ചിട്ട് താന്‍ അവന്‍റെ കയ്യില്‍ നിന്നും മണലിലൂടെ ഓടി...
പിന്നാലെ അവനും...
അവസാനം കിതച്ചുകൊണ്ട് താന്‍ നില്‍ക്കുമ്പോള്‍, അവന്‍റെ പ്രണയത്തിന്‍റെ ചൂട് അറിയാനുള്ള മോഹം തന്‍റെ ആത്മാവിലേക്ക് കൂടി പടര്‍ന്നിരുന്നു...
പിന്നെ, എത്രയോ പ്രാവശ്യം, ലേക്ക് അല്‍ബേനിന്‍റെ, ട്യൂലിപ്പ് പൂക്കളുടെ സുഗന്ധം നിറഞ്ഞ കാറ്റില്‍, അയാളുടെ വീട്ടില്‍, തടാക സംഗീതത്തിന്‍റെ മുറുകിയ താളം കേട്ട് അവന്‍റെ പ്രണയമറിഞ്ഞിട്ടുണ്ട് താന്‍...
ഭ്രാന്തമായ പ്രണയം, ഭ്രാന്തമായ ഭോഗം, ഭ്രാന്തമായ രതിമൂര്‍ച്ചകള്‍...
പെട്ടെന്ന് വാതില്‍ തുറക്കപ്പെട്ടു. സ്റ്റീഫനെ കുറിച്ചുള്ള ഓര്‍മ്മകള്‍ അവളില്‍ നിന്നും അപ്രതക്ഷ്യമായി. വാതിലിനപ്പുറത്ത് നിന്നും ഓക്സിലിയറി ക്രച്ചസിന്‍റെ സഹായത്താല്‍ നെവില്‍ അങ്ങോട്ട് വന്നു. നെറ്റിയില്‍ മുറിവുണ്ട്. മുഖത്ത് കുറ്റബോധമുണ്ട്. ഒരു നിമിഷം ദേഷ്യമവളെ കീഴടക്കിയെങ്കിലും പിന്നെ ദയനീയഭാവവും അവസാനം സ്നേഹവുമവളില്‍ നിറഞ്ഞു.
“നല്ല വേദനയുണ്ട് മമ്മാ...”
അവന്‍ പറഞ്ഞു.
അവള്‍ അടുത്ത് വന്ന്‍, അവന്‍റെ തലമുടിയില്‍ അരുമയായി തഴുകി. പിന്നെ അവന്‍റെ കണ്ണുകളിലേക്ക് അലിവോടെ നോക്കി. അവന്‍റെ നെറ്റിയില്‍ അവളുടെ ചുണ്ടുകള്‍ അമര്‍ന്നു. പിന്നെയും അല്‍പ്പ നേരം അവള്‍ അവനെ നോക്കി നിന്നു.
“നെവീ...”
സ്വരത്തില്‍ പാരുഷ്യം കലര്‍ത്താന്‍ ശ്രമിച്ച് കാതറിന്‍ അവനെ വിളിച്ചു.
“ഞാന്‍ നിന്‍റെ പപ്പയെ വിളിക്കാന്‍ പോകുവാ...”
“നോ...”
അവന്‍ പെട്ടെന്ന് ശബ്ദമുയര്‍ത്തിപ്പറഞ്ഞു.
“എന്‍റെ കൂടെ നിന്നാല്‍ ശരിയാകില്ല നീ...നിനക്കിപ്പോള്‍ വേണ്ടത് പപ്പയെ
💬 Comments
View all comments