0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 5 [Smitha]

Author : സ്മിത Read All Parts 285

മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 5

Mazhavillil Ninnu Parannirangiya Nakshathram Part 5 | Author : Smitha

[ Previous Part ] [ www.kkstories.com ]


ലേക്ക് ഐല്‍ നോത്രേ ഡാം, അല്ലെങ്കില്‍ നോത്രേ ഡാം ഐലന്‍ഡ് ലേക്കിന്‍റെ കരയില്‍ ആണ് കാതറിന്‍റെ വീട്. വിഖ്യാത ഫ്രഞ്ച് നോവലിസ്റ്റ് വിക്തോര്‍ ഹ്യൂഗോയുടെ പ്രസിദ്ധമായ രചനയുടെ പേരിലുള്ള ആ തടാകത്തിന്‍റെ മനോഹാരിത വാക്കുകള്‍ക്കപ്പുറമാണ്.

"എന്താ ഇവിടെത്തന്നെ വീട് വാങ്ങാന്‍ കാരണം?"

പിറ്റേ ഞായറാഴ്ച്ച പള്ളിയില്‍ വെച്ച് കണ്ടപ്പോള്‍ റവറന്‍റ്റ് ഡെറിക്സണ്‍ എമ്മെറ്റ് തന്നോട് ചോദിച്ചു.

"പുസ്തകങ്ങള്‍ ആണ് എപ്പോഴും കൂട്ട്.."

താന്‍ പറഞ്ഞു.

"ഈ ലേക്ക് എന്‍റെ പ്രിയപ്പെട്ട ഒരു എഴുത്തുകാരന്‍റ്റെ പേരിലാണ്...അതാണ്‌ കാരണം..."

ഒരു ലൈബ്രേറിയന്‍ എന്ന നിലയില്‍ പുസ്തകങ്ങളുമായി അടുപ്പമുള്ള കാതറിന് ആ വീട് വാങ്ങാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെങ്കിലും അത് തന്നെയാണോ യഥാര്‍ത്ഥ കാരണം എന്ന് പലതവണ ആലോചിച്ചിട്ടുണ്ട് അവള്‍.

ലമ്പര്‍ ജാക്ക് ബ്രേക്ഫാസ്റ്റ് [പഴങ്ങളും കേക്കുമടങ്ങുന്ന കനേഡിയന്‍ പരമ്പരാഗത പ്രഭാത ഭക്ഷണം.] ഉണ്ടാക്കുന്ന തിരക്കിനിടയില്‍പ്പോലും അവള്‍ക്ക് ജനാലയിലൂടെ തടാകത്തിന്റെ അഗാധ ശാന്തതയിലേക്ക് നോക്കാതിരിക്കനായില്ല. തടാകക്കരയിലെ ഈ വീട് വാങ്ങിയത് തെറ്റായ തീരുമാനമായിരുന്നോ? അവള്‍ സ്വയം ചോദിച്ചു. സ്റ്റീഫന്‍ ഡേവിസിനെ മറക്കാനാണ് താന്‍ ക്യുബെക് വിട്ടത്. പക്ഷെ, കരയില്‍ നിബിഡമായി നില്‍ക്കുന്ന മെക്സിക്കന്‍ ഡാലിയകളെ തൊട്ടുതഴുകുന്ന നോത്രേ ഡാം ഐലന്‍ഡ് തടാകത്തിരകള്‍ സ്റ്റീഫനെയല്ലാതെ മറ്റാരെയും ഓര്‍മ്മിപ്പിക്കുന്നില്ല താനും, എപ്പോഴും.

കാരണം ഇതുപോലെ ഒരു തടാക തീരത്ത് വെച്ചാണ്, ക്യുബെക്കിലെ ലേക്ക് അല്‍ബനേലില്‍ വെച്ചാണ്‌, താന്‍ അയാളെ ആദ്യം കാണുന്നത്.

പിന്നെ, അതേ തടാക കരയില്‍ ആണ് പ്രണയം മധുരിക്കുന്ന മയില്‍ നൃത്തമായി മുറുകിയ നാളുകള്‍ അവനുമായി താന്‍ ഏതാണ്ട് മുഴുവന്‍ പിന്നിട്ടത്...

ട്യൂലിപ്പ് പുഷ്പ്പങ്ങളുടെ മദഗന്ധം കാറ്റില്‍ നിറഞ്ഞ ഒരു തടാകതീര സായാഹ്നത്തില്‍, വസന്തം പുകഞ്ഞു കത്താന്‍ തുടങ്ങിയ ഏപ്രില്‍ മാസത്തില്‍, പരസ്പ്പരം കരവലയത്തില്‍ അമര്‍ന്നുണര്‍ന്ന്‍ നില്‍ക്കവേ താന്‍ ചോദിച്ചു:-

-ഇന്ന് കവിതകള്‍ ഒന്നുമില്ലേ?

-ഉണ്ട്...കാതറിന്‍...കവിതയില്ലാതെ എനിക്ക് നിന്‍റെ മുമ്പില്‍ നില്‍ക്കാന്‍ പറ്റുമോ?

-കേള്‍ക്കട്ടെ...

-തെളിമാനത്തിനു താഴെ, ചുറ്റും ബൊഹീമിയന്‍ പക്ഷികള്‍

💬 Comments

View all comments