0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 5 [Smitha]

Author : സ്മിത Read All Parts 589

സെയിന്‍റ് ലോറന്‍സ് സ്കൂളിലേക്ക് വരാനുണ്ടായ സാഹചര്യം നിനക്ക് ഓര്‍മ്മയുണ്ടോ?”

അവന്‍റെ മുഖം വീണ്ടും താഴ്ന്നു.

പിന്നെ വിഷമിച്ച് മുഖമുയര്‍ത്തി. അയാളുടെ നേരെ നോക്കി പതിയെ ശിരസ്സനക്കി.

“ഇന്‍ വോയിസ്, പ്ലീസ്...”

പ്രോഫസ്സര്‍ റെയ്ഗന്‍ ശബ്ദമുയര്‍ത്തി.

“എനിക്ക് ഓര്‍മ്മയുണ്ട് സാര്‍...”

“ഗുഡ്...”

അയാള്‍ പുഞ്ചിരിയോടെ പറഞ്ഞു. അയാളുടെ പുഞ്ചിരി പക്ഷെ തന്നെ ദഹിപ്പിക്കുന്നത് പോലെയാണ് നെവിലിന് തോന്നിയത്.

“ഇപ്പോള്‍ കൂട്ടുകാരാക്കിയിരിക്കുന്നവരുടെ ഹിസ്റ്ററി വല്ലതും നെവിലിന് അറിയാമോ?”

എന്താണ് പറയേണ്ടത് എന്ന് അവന് അറിയില്ലായിരുന്നു.

“പോട്ടെ, അറിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം...”

അയാള്‍ വീണ്ടും പുഞ്ചിരിച്ചു.

“ഫിലിപ്പ്....”

ഡീന്‍ ഉരുവിട്ടു.

“രണ്ട് മാസം റിഹാബിലിറ്റെഷന്‍ സെന്‍റ്ററില്‍ കഴിഞ്ഞിട്ടുണ്ട്, ഡ്രഗ് ടേക്കിങ്ങിന്....നാല് പോലീസ് കേസുണ്ട് സ്ട്രീറ്റ് ഫൈറ്റിന്... രണ്ട് പ്രാവശ്യം പരീക്ഷ ക്യാന്‍സല്‍ ചെയ്യപ്പെട്ടിട്ടുണ്ട് മാല്‍പ്രാക്റ്റീസ് നടത്തിയതിന്....”

അവന്‍ അയാളെ നോക്കി തലകുലുക്കി.

“രവീണ...”

അയാള്‍ മന്ത്രിച്ചു.

“ഡ്രഗ് അഡിക്ഷന്‍ മാറ്റാന്‍ റിഹാബിലിറ്റെഷന്‍ ആറുമാസം. ഷോപ്പ് ലിഫ്റ്റിംഗ് [കടകളില്‍ നിന്നും സാധനങ്ങള്‍ മോഷ്ടിക്കല്‍] അഞ്ചു തവണ... ക്ലാസ് മേറ്റിനെ ഗുരുതരമായി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ ട്രയല്‍ നടന്നുകൊണ്ടിരിക്കുന്നു ഇപ്പോള്‍...”

ഇത്തവണ നെവില്‍ ശരിക്കും ഞെട്ടുന്നത് ഡീന്‍ കണ്ടു.

“ജഗദീഷ്....”

ഡീന്‍ പറഞ്ഞു.

“ഏഴ് കേസുകളുണ്ട് അവന്‍റെ പേരില്‍... മോഷണം, ഫൈറ്റ്, ആള്‍ക്കഹോള്‍...”

നെവില്‍ തലകുലുക്കി.

“സാന്ദ്ര...”

ഡീന്‍ വീണ്ടും ഉരുവിട്ടു.

“ഡ്രഗ്സ്...റിഹാബിലിറ്റെഷന്‍ ഉണ്ടായിട്ടില്ല...അവളുടെ അച്ഛന്‍ പണമെറിഞ്ഞ് സാക്ഷികളുടെ മൊഴി മാറ്റിച്ചു...അതുകൊണ്ട് രക്ഷപ്പെട്ടു...ആല്‍ക്കഹോള്‍ ലഹരിയില്‍ വഴക്കുണ്ടാക്കി ഒരാളുടെ തലയടിച്ചു പൊട്ടിച്ചു... അവിടെയും അവളുടെ പണക്കാരന്‍ അച്ഛന്‍ ദൃക്സാക്ഷികള്‍ക്ക് പണം നല്‍കി കേസ് ഒതുക്കി...

നെവില്‍ കേട്ടിരുന്നു.

അയാള്‍ പറഞ്ഞതൊക്കെ വിദ്യാര്‍ഥികളെപ്പറ്റിയുള്ള കോണ്‍ഫിഡന്‍ഷ്യലായ കാര്യങ്ങളാണ്. പുറത്ത്

💬 Comments

View all comments