0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 5 [Smitha]

Author : സ്മിത Read All Parts 288

സീസണിലും ആണത് നടക്കുക. സമ്മര്‍, വിന്‍റര്‍, ഫാള്‍, മഴക്കാല സീസണുകളില്‍.

“നോ...”

അവന്‍ പെട്ടെന്ന് പറഞ്ഞു.

“എന്താ?”

സ്വരത്തില്‍ ക്രുദ്ധത വരുത്തി ഡീന്‍ പെട്ടെന്ന് ചോദിച്ചു.

“എന്തെങ്കിലും പറഞ്ഞോ?”

“സാര്‍, ഹാര്‍ഡ് ആയ മറ്റു എന്ത് പണീഷ്മെന്‍റ് വേണേലും തന്നോളൂ, പക്ഷെ ഡ്രാമയില്‍ അഭിനയിക്കുന്നത്...”

“ശരി...”

അവന്‍റെ അപേക്ഷ സമ്മതിച്ചത് പോലെ ഡീന്‍ പറഞ്ഞു.

അവന്‍റെ മുഖം പ്രകാശമാനമായി.

“സമ്മതിച്ചു...ഡ്രാമ വേണ്ട..."

അവന്റെ മുഖത്തെ പ്രസന്ന ഭാവത്തിലേക്ക് അയാൾ ഒരു നിമിഷം നോക്കി.

"ചര്‍ച്ചില്‍ പോക്കും ജാനിറ്റര്‍ വര്‍ക്കും ട്യൂട്ടറിംഗ് വര്‍ക്കും വേണ്ട..പകരം ഒരെണ്ണം തരാം..മതിയോ?”

ഡീനിന്‍റെ മുഖമിരുണ്ടു. അയാള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്നവന് മനസ്സിലായി.

“ഇതിനെല്ലാം പകരം റസ്‌റ്റിക്കേഷന്‍ ലെറ്റര്‍ ഒപ്പ് വെച്ചു തരാടാ മൈരേ”, എന്നാണ് ഇയാള്‍ പറയാന്‍ പോകുന്നത്!

“അത് മതിയോ മിസ്റ്റര്‍ നെവില്‍?”

“വ്...വേ...വേണ്ട മിസ്റ്റര്‍ റെയ്ഗന്‍...”

കണ്ണുകള്‍ താഴ്ത്തി അവന്‍ പറഞ്ഞു.

“ഞാന്‍ ഡ്രാമയില്‍ അഭിനയിച്ചോളാം...”

“ചെയ്ത തെറ്റിന്റെ ഗ്രാവിറ്റി മനസ്സിലായെങ്കില്‍, പോകുന്നതിനു മുമ്പ് ഇതുകൂടി കേള്‍ക്ക്,”

നെവില്‍ എഴുന്നേല്‍ക്കുന്നതിനു മുമ്പ് ജസ്റ്റിന്‍ റെയ്ഗന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

“ഈ ശിക്ഷയിളവ് പ്രാബല്യത്തില്‍ വരണമെങ്കില്‍ ഇതുപോലെ മറ്റൊരു തെറ്റ് ഇനിയൊരിക്കലും ആവര്‍ത്തിക്കില്ല എന്ന് എഴുതി ഒപ്പിട്ടിട്ട് പോകണം...”

അയാള്‍ ഫയലില്‍ നിന്നും ഒരു പേപ്പര്‍ എടുത്ത് അവന്‍റെ നേരെ നീട്ടി.

“നീ ഒപ്പിടുന്ന എഗ്രീമെന്‍റ്റ് തെറ്റുന്ന നിമിഷം, ഈ ശിക്ഷയിളവ് ക്യാന്‍സല്‍ ആകും...”

പേപ്പറിലെ ഉള്ളടക്കം വായിക്കുകയായിരുന്ന നെവിലിനോട് അയാള്‍ തുടര്‍ന്നു.

“നീ വായിച്ചുകൊണ്ടിരിക്കുന്ന ടേംസ് അനുസരിച്ച്...ഈസ് ദാറ്റ് ക്ലിയര്‍?”

നെവില്‍ നിശബ്ദനായി അയാളെ നോക്കി.

ഡീന്‍ അവന്‍റെ അടുത്തേക്ക് വന്ന് അവന്‍റെ കണ്ണുകളിലേക്ക് നോക്കി. പിന്നെ അതീവ ശാന്തതയോടെ വീണ്ടും ചോദിച്ചു:-

“ഈസ് ദാറ്റ് ക്ലിയര്‍ മിസ്റ്റര്‍ നെവില്‍ സ്റ്റീഫന്‍?”

“യെസ്, മിസ്റ്റര്‍ റെയ്ഗന്‍...”

സ്വരം പതറാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ച് അവന്‍ പറഞ്ഞു.

പിന്നെ പേപ്പറില്‍ ഒപ്പ് വെച്ചതിന് ശേഷം ഓഫീസിന് പുറത്തേക്ക് പോയി.

*******************************************************

പിറ്റേ ദിവസം, ഞായര്‍, സൌത്ത് മോണ്‍ട്രിയോള്‍ ബാപ്പ്റ്റിസ്റ്റ് ചര്‍ച്ച്... നഗരത്തിലെ ഏറ്റവും പ്രസിദ്ധമായ ആരാധാനാലയങ്ങളില്‍ ഒന്നാണ് സൌത്ത് മോണ്‍ട്രിയോളിലെ ബാപ്പ്റ്റിസ്റ്റ് ചര്‍ച്ച്. റവറന്‍റ്റ്

💬 Comments

View all comments