0%

Chapter Title : മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 5 [Smitha]

Author : സ്മിത Read All Parts 289

ഡെറിക്സണ്‍ എമ്മെറ്റ് ആണ് പാസ്റ്റര്‍. ഒരുകാലത്ത് ക്യാനഡയിലെ ഏറ്റവും വലിയ വ്യവസായികളില്‍ ഒന്നായിരുന്ന ജൊഹാന ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്‍റെ ചെയര്‍മാന്‍. ഭാര്യ ജോഹാനയുടെ മരണ ശേഷം ഫാക്ടറികള്‍ എല്ലാം നിശ്ചലമാണ്. മറ്റൊന്നിലും ഉത്സാഹമില്ലാതെ, ബൈബിള്‍ വായനയിലും, കമ്മ്യൂണിറ്റി പ്രവര്‍ത്തനങ്ങളിലും ചാരിറ്റികള്‍ക്ക് വേണ്ടിയുള്ള ഫണ്ട് റൈസിംഗ് പ്രോഗ്രാമുകളിലും മാത്രം ശ്രദ്ധിച്ച് ഏക മകളായ ഹെലനോടൊപ്പം ജൊഹാന വില്ലയെന്ന മാന്‍ഷന്‍ ഹൌസില്‍ കഴിയുകയാണ് അദ്ദേഹം.

ചര്‍ച്ചിന്‍റെയകം ഏകദേശം നിറഞ്ഞിരുന്നു. സൌത്ത് മോണ്‍ട്രിയോളിലെ ലോറല്‍ അവന്യൂവിലെ ആ പള്ളിയില്‍ ഏകദേശം നൂറ് ഇടവക അംഗങ്ങളാണുണ്ടായിരുന്നത്. ക്യാനഡയിലെ റിലീജിയസ് ഡെമോഗ്രാഫി നോക്കിയാല്‍ അതൊരു വലിയ സംഖ്യ തന്നെയാണ്. കാരണം റഷ്യ കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമായ ക്യാനഡയുടെ ആകെ ജനസംഖ്യ തന്നെ ഏകദേശം മൂന്നരക്കോടി മാത്രമേയുള്ളൂ. കേരളത്തിന്‍റെ മൊത്തം ജനസംഖ്യയ്ക്ക് തുല്യം.

സാങ്ച്ചുറിയുടെ ലെഫ്റ്റ് എന്‍ട്രി ഡോര്‍ തുറന്ന് റവറന്‍റ്റ് ഡെറിക്സണ്‍ എമ്മെറ്റ് പ്രവേശിച്ചു. സകലരുടെയും ശ്രദ്ധ അദ്ധേഹത്തിലേക്ക് നീണ്ടു.

ഭംഗിയുള്ള ഇളം കറുപ്പ് കോട്ടിന്റെ ലേപ്പല്‍സ് വൃത്തിയായി അയണ്‍ ചെയ്ത് നെഞ്ചോരം ചേര്‍ന്ന് അമര്‍ന്നിരുന്നു. ഒരു ചുളിവ് പോലുമില്ലാതെ കോട്ടിന്റെ ഫിറ്റ്‌ സൈഡ് പുറത്തെ ചുവന്ന ബോഗൈന്‍വില്ലകള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യകിരണമേറ്റ് തിളങ്ങി. ഡബിള്‍ വെന്‍റ്റ് ചെയ്ത വെന്‍സും കഫ്സും ഗോര്‍ജ്ജും പെര്‍ഫെക്റ്റ് സ്യൂട്ടിംഗിന്‍റെ മാതൃകയെന്നോണം കൂടുതല്‍ ഭംഗിയായി.

ആറടി ഉയരമുള്ള, സുമുഖനായ, റവറന്‍റ്റ് ഡെറിക്സണ്‍ എമ്മെറ്റ്, തൊണ്ണൂറുകളിലെ സിനിമാതാരം റിച്ചാര്‍ഡ് ഗിയറിന്‍റെ തനിപ്പകര്‍പ്പായിരുന്നു. മുഴക്കമുള്ള ബാരിട്ടോണ്‍ ശബ്ദം, തീക്ഷ്ണ തീവ്രമായ നോട്ടം, ചുണ്ടുകളില്‍ എപ്പോഴും കാണുന്ന പുഞ്ചിരി....

“യേശുവില്‍ പ്രിയ സഹോദരരെ...”

ജര്‍മ്മന്‍ ആക്സെന്‍റ്റില്‍ റവറന്‍റ്റ് ഡെറിക്സണ്ന്‍റെ സ്വരം പള്‍പ്പിറ്റില്‍ നിന്നും മുഴങ്ങി.

“ദൈവത്തോട് പ്രത്യേകമായി നന്ദി പറയേണ്ട ഒരു ദിവസമാണ് ഇന്ന്....”

അത് പറഞ്ഞ് അദ്ദേഹം മൂന്നാമത്തെ നിരയിലിരുന്ന കാതറിനേയും സമീപമിരുന്ന നെവിലിനെയും നോക്കി. കാതറിന്‍ അദേഹത്തിന്‍റെ നേര്‍ക്ക് പുഞ്ചിരി തൂകി. നെവിലാകട്ടെ താല്‍പ്പര്യമില്ലാത്ത ഒരു നോട്ടമെറിഞ്ഞു.

“റെക്സ് ഹോട്ടല്‍ ഉടമ, നമ്മുടെ കമ്മ്യൂണിറ്റിയുടെ ഒരു വെല്‍ വിഷര്‍, ഇന്ത്യാക്കാരന്‍ ദാമോദരന്‍റെ മകന്‍ ദിലീപ്, എന്‍റെ മകള്‍ ഹെലന്‍റ്റെ സ്കൂള്‍ മേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു....”

അദ്ധേഹത്തിന്‍റെ

💬 Comments

View all comments