0%

Chapter Title : മഴയെ പ്രണയിച്ചവൾ [ചാണക്യൻ]

Author : kkstories Read All Parts 271

മഴയെ പ്രണയിച്ചവൾ

Mazhaye Pranayichavan | Author : Chanakyan

ഒരു കുഞ്ഞു സ്റ്റോറി ആന്ന്....

എല്ലാർക്കും ഇഷ്ടപ്പെടുമോ എന്നറിഞ്ഞൂടാ....

തുടക്കത്തിലേ പറയാം... ഇതൊരു ലെസ്ബിയൻ സ്റ്റോറി ആണ്...

തികച്ചും എൻറെ ഭാവനയിൽ വിരിഞ്ഞ കഥ....

അപ്പൊ ആ ഒരു രീതിയിൽ വേണം കേട്ടോ വായിക്കാൻ....

വെറുതെ ഇരുന്നപ്പോ കുത്തി കുറിച്ചതാ...

ഒരു രസം....

അതുകൊണ്ട് ഞാനൊരു ഗേ അല്ലേൽ ലെസ്ബിയൻ ആണെന്ന് എന്നൊന്നും വിചാരിക്കല്ലേ കേട്ടോ...?

ലെസ്ബിൻസിന് സപ്പോർട്ട് നൽകിക്കൊണ്ടുള്ള ഒരു കുഞ്ഞെഴുത്ത്...

അത്രേയുള്ളൂ കേട്ടോ......

ചാണക്യൻ.........!!!

ആഗസ്റ്റ് മാസം 13 ന് സന്ധ്യാസമയം......

പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് ചേക്കേറാൻ അസ്തമയ സൂര്യൻ വെമ്പൽ കൊള്ളുന്ന നേരം.

പെട്ടെന്ന് തെളിഞ്ഞ മാനത്ത് ക്ഷണിക്കപ്പെടാതെ എത്തിച്ചേർന്ന അതിഥിയെ പോലെ ഒരു കൂട്ടം കാർമേഘങ്ങളും..

അവ പൊടുന്നനെ മഴയായി പതിച്ചു ഭൂമിയിലേക്ക്.

ഭൂമിയൊട്ടാകെ തകർത്തു പെയ്യുന്ന കനത്ത മഴ.

അവളുടെ കാതിലേക്കും ആ മഴയുടെ ഇരമ്പൽ എത്തിച്ചേർന്നു.

മഴയെ പ്രണയിക്കുന്നവൾ.

അതാണവളുടെ പേര്.

എന്നും മഴ അവൾക്കൊരു ലഹരിയാണ്.

സിരകളെ മത്തു പിടിപ്പിക്കുന്ന ഒരുതരം ഉന്മാദ ലഹരി.

ആ മഴ നനയാൻ അവൾ കൊതിച്ചു.

ആഗ്രഹം മനസിലെ കടിഞ്ഞാൺ പൊട്ടിച്ചു വെളിവായതും അവൾ കിടന്ന കിടപ്പിൽ നിന്നും എണീക്കാൻ നോക്കി.

പക്ഷെ സാധിക്കുന്നില്ല.

അവൾ പിന്നെയും ശ്രമിച്ചു.

സാധിച്ചില്ല.

ഒടുക്കം ശക്തിയിൽ അവൾ എണീറ്റു നിന്നു.

കാന്തത്തിൽ നിന്നും അടർന്നു മാറുന്ന പോലെ.

പക്ഷെ മുന്നിലുള്ള കാഴ്ച കണ്ടു ആ പെണ്കുട്ടി നടുങ്ങി.

വെള്ളപുതപ്പിച്ചു കിടത്തിയ എന്റെ ശരീരം.

എനിക്ക് പാകമായ ഒരു പെട്ടിയും.

എന്തിനാണ് ഞാൻ കണ്ണടച്ചു കിടക്കുന്നത്?

💬 Comments

View all comments