Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]
മുഖത്ത് നിന്ന് നോട്ടം മാറ്റി .ഇടക്കൊന്നു നോക്കിയപ്പോള്‍ അവന്‍ കൈവിരലില്‍ എന്തോ കൂട്ടുന്നു ... ട്രീസക്ക് ചിരി പൊട്ടി ..
" എടാ പോടാ ജെയ്മോനെ ..ചിരിപ്പിക്കാതെ ... "
" അല്ലമ്മേ ..വയസു പറഞ്ഞാല്‍ പോയേക്കാം .. ഞാന്‍ നാലില്‍ പഠിക്കുമ്പോ ... "
' ഡാ .പോയെടാ ഇവിടുന്നു ..." ട്രീസ അവന്‍റെ നേരെ കത്രിക ചൂണ്ടിയിട്ടു പൊട്ടിച്ചിരിച്ചു ..
' എത്ര നാളായി അമ്മയുടെ ഈ ചിരി കേട്ടിട്ട് ... ആ സാറിനെ കാണുവായിരുന്നേല്‍ കെട്ടി പിടിച്ചോരുമ്മ കൊടുക്കാരുന്നു "
' ഡാ ജെയ്മോനെ ..വേണ്ടാ ...നീ കുറെ കൂടുന്നുണ്ട് കേട്ടോ ..." ട്രീസ പറഞ്ഞെങ്കിലും അവളുടെ ചുണ്ടില്‍ ചിരിയായിരുന്നു .
വൈകിട്ട് അത്താഴവും പ്രാര്‍ത്ഥനയും കഴിഞ്ഞവള്‍ കിടന്നു ... കിടന്നപ്പോഴും അവളുടെ മനസില്‍ ഇന്ന് നടന്നവയായിരുന്നു ... അപ്പുവിന്‍റെ കുസൃതിയും , പിന്നെ ജെയ്മോന്‍റെ കളിയാക്കലും ... അവനെങ്ങാനും അറിഞ്ഞാലുള്ള അവസ്ഥ ... അവന്‍റെ പ്രായത്തിലുള്ള ഒരു പയ്യന്‍ ആണ് തന്നെയീ അവസ്ഥയിലെത്തിച്ചതെന്നു അവനറിഞ്ഞാല്‍?...ജെയ്മോന്‍ എന്താ അങ്ങനെ പറഞ്ഞത് ... ഒരു കല്യാണം കൂടി കഴിക്കാനോ ? ഇതേ വരെ അങ്ങനെ ചിന്തിച്ചു കൂടിയില്ല ... ആരും പറഞ്ഞുമില്ലതാനും ... ജെയ്മോന് വേണ്ടിയാരുന്നു തന്‍റെ ജീവിതം ... താനവന് വേണ്ടി തന്‍റെ യൌവ്വനം പാഴാക്കിയോ...ഹേ ... എന്തൊക്കെയാ ഈ ചിന്തിക്കുന്നെ ...
അവള്‍ മൊബൈല്‍ ഓണാക്കി വാട്സ് അപ്പ് നോക്കി ... ഓഫീസിലെ കുറച്ചു മെസ്സേജ് ഉണ്ട് ..പിന്നെ ജയയുടെ ഗുഡ് നൈറ്റ് ... അപ്പുവിന്‍റെ ചാറ്റ് അവളെടുത്തു നോക്കി ..
💬 Comments
View all comments