0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 3.5K

പറഞ്ഞു

" എന്താടാ മനുഷ്യരെ ഇടിച്ചു കൊന്നേനെ ഇപ്പൊ ..ഞങ്ങളെ ഇടിച്ചിട്ടാല്‍ നിനക്ക് പഞ്ഞിക്കെട്ടു കൊണ്ടാവില്ല ഇടി കിട്ടുന്നെ ..."

" എടി ജയേ " ട്രീസ അവളുടെ തുടയില്‍ പുറകോട്ടു കൈ നീട്ടി നുള്ളി . അപ്പു ട്രീസയെ ഒന്ന് നോക്കി

" നിങ്ങക്ക് പ്രേമിക്കണോങ്കില്‍ എന്നേം കൂടി കുരുതികൊടുത്തിട്ട് വേണോ ?'

" എടി ജയേ ..നീയെന്നാ പറയുന്നേ ...മിണ്ടാതിരി " അപ്പുവപ്പോള്‍ ട്രീസയെ നോക്കി ഒരു ചിരി ചിരിച്ചു ...എന്നിട്ടവന്‍ പോക്കറ്റില്‍ നിന്ന് ഒരു മൊബൈല്‍ എടുത്ത് ജയയുടെ നേരെ നീട്ടി

" ജയസാറിന്‍റെ മൊബൈലാ ...ഞാന്‍ ചായകുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ഗണേഷ് സാറ് തന്നതാ ...ഇപ്പൊ ഇറങ്ങിയാതെ ഉള്ളൂ ഒന്ന് കൊണ്ട് പോയി കൊടുക്കാമോയെന്നു"

ജയയുടെം ട്രീസയുടെം മുഖം വിളറി ...

" സോറി അപ്പു ... ഞാന്‍ മറന്നു പോയി ..സോറി കേട്ടോ ..."

" സോറിയൊന്നും വേണ്ട ... ഞാന്‍ ചായ കുടിക്കാനാ ഇറങ്ങിയേ .. എനിക്ക് ചായ മേടിച്ചു തന്നെ പറ്റൂ ...'

" അതിനെന്നാ ...പക്ഷെ ഈ വഴിയൊന്നും ഷോപ്പില്ലല്ലോഅപ്പു ..നാളെ ആവട്ടെ "

" ഒഴിവാകാന്‍ നോക്കണ്ട ... നിങ്ങള് പോകുന്ന വഴിയല്ലാതെ വലത്തേക്ക് പോയാല്‍ ഒരു കോഫീ ഹൌസുണ്ട്"

" എന്നാ വാ ..ട്രീസേ വണ്ടിയെടുക്കടി "

" എടി .." ട്രീസയോന്നു പരുങ്ങി

" നീ വാ ..പത്തു മിനുട്ടല്ലേ ഉള്ളൂ .."

കൊഫെ ഹൗസിന്‍റെ മുകളിലെ നിലയിലേക്കാണ് അപ്പു കയറിയത് .. പത്തു പന്ത്രണ്ടു ടേബിള്‍ ഉണ്ടാവും അവിടെ , വേറെ

💬 Comments

View all comments