0%

Chapter Title : മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Author : Mandhan Raja Read All Parts 1495

ഇപ്പൊ വരും ..എന്തേലും വാങ്ങണോ ..കാപ്പി കുടിച്ചോ ?' പെട്ടന്ന് തന്നെ അവന്റെ മെസ്സേജ് തരിച്ചു വന്നു

" അയ്യോ ..ഇങ്ങോട്ട് വരണ്ട ..കുഴപ്പമൊന്നുമില്ല ... ഞാന്‍ കഴിച്ചു ..അപ്പു പൊക്കോ ..നാളെ കാണാം "

" ഇല്ല ..എനിക്ക് കാണണം.. ഞാന്‍ വരുവാ .."

" വേണ്ടപ്പു ..പറയുന്നത് കേള്‍ക്ക് ..മോന്‍ ചിലപ്പോള്‍ തിരിച്ചു വരും ...'

' ഞാന്‍ വന്നിട്ട് പെട്ടന്ന് പൊക്കോളാം ..ഞാന്‍ കാരണമല്ലേ വീണത് ..'

" ഹേ വേണ്ടാ ..."

" അതെന്നാ എന്നെ പേടിയാണോ ?'

" ഹ്മം ..."

" അതെന്നാ .."

" നീ വേണ്ടാത്തതൊക്കെ ചെയ്യും .. ഇല്ലാന്ന് പറഞ്ഞിട്ടിന്നലെ ..."

" ഇന്നലെ ?'

" ഇന്നലെ ...അത് ..ഉമ്മ തന്നില്ലേ ?'

" ഓ ..അതാണോ ....പണ്ട് ഞാന്‍ വീഴുമ്പോള്‍ അമ്മ എനിക്ക് മരുന്ന് വെച്ച് തന്നിട്ട് ഒരുമ്മ തരും ..അതോടെ വേദന ഒക്കെ മാറും .."

"ഹ ഹ ഹ ....അത് കുഞ്ഞി പിള്ളേര്‍ക്കല്ലേ അപ്പു ..ഞാനെന്താ കൊച്ചു കുട്ടിയാണോ ..ഹ ഹ ' ട്രീസക്ക് ചിരി വന്നുപോയി ...അവള്‍ തല്കാലത്തേക്ക് വേദന മറന്നു

" ഇന്നലെ കണ്ണടച്ച് വേദനയെടുക്കുന്ന കണ്ടപ്പോള്‍ കൊച്ചു കുട്ടിയെ പോലെ തോന്നി ..അതാ ഉമ്മ തന്നെ ..."

" അയ്യടാ ...ഹ്മം .ശെരി അത് കുഴപ്പമില്ല ..നീ പൊക്കോ ..നാളെ കാണാം ..."

" വേണ്ട ...ഞാന്‍ വരുവാ ..."

അപ്പോഴേക്കും ജയന്തിയുടെ കോള്‍ വന്നു ... എങ്ങനെയുണ്ടെന്നു അറിയാന്‍ .. സംസാരിച്ചതിന്‍റെ കൂട്ടത്തില്‍ ട്രീസ ജയന്തിയോട് അപ്പു വരുന്ന കാര്യം പറഞ്ഞു ..

" എടി നീയവനെ ഒന്ന് വിളിച്ചു പറ ..ഇന്നലെ അവന്‍ മരുന്ന് കൊണ്ട് വന്നു കൊടുത്തത് ജെയ്മോന്‍റെ കയ്യില്ലാ ... ഇന്നെങ്ങാനും അപ്പുവിനെ അവന്‍ കണ്ടാല്‍ ..ഒന്നുമില്ലെങ്കിലും ..എനിക്ക് പേടിയാ ജയേ ..നീയൊന്നു വിളിച്ചു പറ "

ജയ കോള്‍ കട്ടാക്കി പെട്ടന്ന് തന്നെ തിരിച്ചു വിളിച്ചു ..

" എടി അവനൊന്നു കണ്ടിട്ട് പൊക്കോളും .. അവന്‍ ഉച്ചക്കത്തെന്

💬 Comments

View all comments