0%

Chapter Title : മഴയ്ക്ക് ശേഷം 2 [Ruther]

Author : Ruther Read All Parts 9.1K

“പിന്നെ ഒരിക്കൽ അവർക്ക് തോന്നിയാൽ, എന്നെ തിരഞ്ഞെടുത്തതുകൊണ്ട് അവരുടെ ജീവിതം വേറെ രീതിയിൽ പോയെന്ന്... അത് എനിക്ക് ജീവിതകാലം മുഴുവൻ ഒരു റിഗ്രെറ്റ് ആയിരിക്കും.”

അവൾ കുറച്ചുനേരം ഒന്നും പറഞ്ഞില്ല.

“അതുകൊണ്ട് ഒന്നും പറഞ്ഞില്ല. അവർക്ക് അവരുടെ ജീവിതത്തിൽ നല്ലത് സംഭവിക്കട്ടെ എന്ന് വിചാരിച്ചു.”

മീനാക്ഷി എന്നെ നോക്കി.

അവളുടെ കണ്ണുകളിൽ അന്ന് ആദ്യമായി ഞാൻ കണ്ടത് അത്ഭുതമല്ലായിരുന്നു.

ഒരു തരത്തിലുള്ള ബഹുമാനമായിരുന്നു.

“നിനക്ക് നിന്നെക്കുറിച്ച് ഇത്രയും കുറച്ച് മാത്രമേ അറിയൂ എന്ന് തോന്നുന്നു.”

ഞാൻ ചിരിച്ചു.

“അതെന്താ?”

“നീ ഇപ്പോൾ പറഞ്ഞതൊക്കെ കേട്ടപ്പോൾ... നീ നിന്നെത്തന്നെ ചെറുതായിട്ട് കാണുന്നപോലെ തോന്നുന്നു .”

ഞാൻ ഒന്നും പറഞ്ഞില്ല.

അവൾ തുടർന്നു.

“വലിയ ശമ്പളമോ വലിയ സൗകര്യങ്ങളോ ജീവിതത്തിൽ ഉണ്ടാക്കാൻ പറ്റുന്ന കാര്യങ്ങളാണ്. പക്ഷേ ഒരാളുടെ ജീവിതത്തെക്കുറിച്ച് ഇത്രയും ചിന്തിക്കുന്ന സ്വഭാവം ഉണ്ടാക്കാൻ പറ്റില്ല.”

അവൾ കുറച്ചുനേരം എന്നെ നോക്കി.

“നല്ല ക്യാരക്റ്ററാണ് നിനക്ക്, അയുഷ്. നീ ഒരാളെ സ്വന്തമാക്കുന്നതിന് മുമ്പ് അവൾക്ക് എന്ത് നഷ്ടപ്പെടുമെന്നുവരെ ചിന്തിക്കുന്ന ആളാണ്.”

അവൾ ചെറുതായി ചിരിച്ചു.

“സത്യത്തിൽ, നിന്നെക്കുറിച്ച് ഞാൻ ആദ്യം വിചാരിച്ചതിലും ഒരുപാട് വ്യത്യസ്തനാണ് നീ.”

“ആദ്യം എന്താ വിചാരിച്ചത്?”

“ജാഡ.”

ഞാൻ ചിരിച്ചു.

“അത് ഇപ്പോഴും മാറ്റിയിട്ടില്ലല്ലോ.”

“ഇല്ല. പക്ഷേ അതിന് താഴെ നല്ലൊരു മനുഷ്യനുണ്ടെന്നും നല്ലൊരു ഭർത്താവുണ്ടെന്നും ഇപ്പോൾ മനസ്സിലായി.”

അവൾ പറഞ്ഞത് വളരെ ലളിതമായിരുന്നു.

പക്ഷേ ആ വാക്കുകൾ എന്നെ പ്രതീക്ഷിച്ചതിലും കൂടുതൽ തൊട്ടു.

അവൾ എന്നെ ഇഷ്ടപ്പെടാൻ തുടങ്ങിയോ എന്നറിയില്ല.

പക്ഷേ അവൾ എന്നെ മറ്റൊരു കണ്ണിലൂടെ കാണാൻ തുടങ്ങിയെന്ന് എനിക്ക് മനസ്സിലായി.

അതിനുശേഷം

💬 Comments

View all comments