Chapter Title : മഴയോർമ്മ Part 5 [കുന്നിൻ മുകളിലെ രഹസ്യം]
അടിച്ചു. കടയിലെ രണ്ട് ചെറുപ്പക്കാർ വിസിൽ അടിച്ചു.
"ഇത് മതി," വൃദ്ധൻ പറഞ്ഞു. "പെൺകുട്ടി. ഉറപ്പാ."
കാറിൽ തിരിച്ച് കയറുമ്പോൾ മീര ചിരിച്ചുകൊണ്ട് പറഞ്ഞു, "അയാൾ നമ്മളെ പറ്റിച്ച് ഒരു ചുംബനം വാങ്ങിയതാ."
"പക്ഷേ ഞാൻ ഒട്ടും പരാതിപ്പെടുന്നില്ല."
"അയാൾ പറഞ്ഞത് ശരിയാണെങ്കിൽ?"
"എങ്കിൽ മഴ."
"മഴ അർജുൻ," മീര വയറിൽ തലോടി, ആ പേര് രുചിച്ച് പറഞ്ഞു. "എന്റെ മോൾ."
❖
കൊച്ചിയിലെ ഹോട്ടലിൽ എത്തിയപ്പോൾ സന്ധ്യയായിരുന്നു. മുറിയുടെ ബാൽക്കണിയിൽ നിന്ന് കായലും അകലെ കടലും കാണാമായിരുന്നു. ചീനവലകൾ സന്ധ്യാകാശത്തിൽ ഭീമൻ ചിലന്തികളെപ്പോലെ. മീര ബാൽക്കണിയിൽ നിന്ന് കാഴ്ച നോക്കി, അർജുൻ ബാഗുകൾ അഴിക്കുകയായിരുന്നു.
"അർജുൻ, ഇത് നോക്ക്!"
അവൻ അവളുടെ പിന്നിൽ ചെന്ന് അവളെ ചേർത്തുപിടിച്ചു. താടി അവളുടെ തോളിൽ. "ആദ്യമായി കടൽ കാണുകയാണോ?"
"കടൽ കണ്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെ ഒരാളെ ചേർത്തുപിടിച്ച് കണ്ടിട്ടില്ല."
"ഇത് എനിക്കും ആദ്യമാ."
കടൽക്കാറ്റ് അവളുടെ മുടി അവന്റെ മുഖത്തേക്ക് പറത്തി. ഉപ്പിന്റെ മണം. അവൻ അവളുടെ കഴുത്തിൽ ഒരു ചുംബനം വെച്ചു, അവൾ കണ്ണടച്ച് തല ചരിച്ചു.
"നാളെ വലിയ ദിവസമാ," അവൻ പറഞ്ഞു.
"ഇന്ന് രാത്രി ഞാൻ ഇത് ഓർക്കണ്ട എന്ന് ഓർമ്മിപ്പിച്ചതാ നീ."
"അതെ. അതുകൊണ്ട്..." അവൻ അവളെ തിരിച്ച് തന്റെ നേരെ നിർത്തി. "ഇന്ന് രാത്രി ഒരു കാര്യം ചെയ്യാം. നമ്മൾ ഈ മുറിയിൽ ഒരു ചെറിയ ലോകം ഉണ്ടാക്കാം. പുറത്തെ ലോകം മറന്നുകൊണ്ട്."
"എങ്ങനെ?"
അവൻ ഫോൺ എടുത്ത് ഒരു പഴയ മലയാളം പ്രണയഗാനം വെച്ചു, ആ പഴയ റേഡിയോയിലെ അതേ
💬 Comments
View all comments