Chapter Title : മേഥ ~ മിഥുൻ ~ മേദിനി [? ? ? & ?????]
തള്ളിമാറ്റമായിരുന്നില്ലേ ?
അവൻ മുഖം കഴുകി എന്റെ നേരെ വെള്ളം ബോട്ടിൽ നീട്ടിയപ്പോഴും ഞാൻ ശിലപോലെ നിൽക്കുകയായിർന്നു.
അവൻ…..
“ഹാലോ ...മേഥചേച്ചി ... വണ്ടി റെഡി പോകാം !”
ഞാൻ ആ നിമിഷം അവനെന്നെ തൊട്ടത് റീവൈൻഡ് ചെയ്തു ആലോചിച്ചു നിപ്പായിരുന്നു. അത് പോസ് ചെയ്തു ഞാൻ “ആ ഡാ ….” എന്ന് പറഞ്ഞു.
മുഖം കഴുകി ഷാൾ കൊണ്ട് തുടച്ചു ഞാൻ വണ്ടിയിൽ കയറി. പിന്നെ ഞാൻ ബൈക്കിൽ ഒരിഞ്ചു ഗാപ് ഇട്ടാണ് ഇരുന്നത്, വീടെത്തും വരെ ! മനസ്സിൽ എന്തൊക്കെയോ വികാരങ്ങൾ വരുമ്പോ ഞാൻ നിയന്ത്രിക്കാൻ പാടുപെട്ടതിന്റെ പരിണിതഫലമാകാം.
അന്ന് രാത്രിയും ഞാൻ അവനെ വിളിച്ചു, എനിക്കെന്തോ മനസിന് ഒരു സ്വസ്‌ഥതയും ഉണ്ടായില്ല, ഇനിയും അവനു എന്നെ തൊടണമെന്നു തോന്നിയാലും അവൻ ഞാൻ പ്രതികരിക്കില്ല എന്ന് മനസ്സിൽ വിചാരിച്ചു കാണില്ലേ ? എന്ന ചിന്തയാണ് എന്നെ ആ രാത്രി അവനെ വിളിപ്പിച്ചത്. പക്ഷെ എന്റെ മനസിലെ വിഷമം ആരാണ്ടു പറഞ്ഞു അവന്റെ മനസിലും എത്തി. അവനെന്നോട് സോറി ചോദിച്ചു. പെട്ടന്നു ഹഗ് ചെയ്തതാണ്.
അറിയാതെയാണ് എന്നും പറഞ്ഞു. ശെടാ ! എന്റെ മനസിലെ വിഷമം ഞാൻ പറയാതെ മിഥുൻ അറിയുന്നുണ്ട് എങ്കിൽ ???
എങ്കിൽ എനിക്ക് തോന്നുന്നത് തന്നെയാണോ മിഥുന് എന്നോടും ? ഞാൻ കണ്ണുകൾ അടച്ചു കട്ടിലിൽ ഉരുണ്ടു.
പിറ്റേന്നു റിഹേഴ്സലിന്റെ ബാക്കിയായിരുന്നു. നിഷാര പറഞ്ഞു -
മകനെ കാണുന്ന സീൻ ആണ് നാടകത്തിന്റെ ലാസ്റ് സീൻ സൊ മേഥയും മിഥുനും കരഞ്ഞുകൊണ്ട് ഒന്ന് ഹഗ് ചെയ്യണം !
അയ്യോ !! അതുവേണോ
💬 Comments
View all comments