0%

Chapter Title : മിഴിരണ്ടിലും...[Jack Sparrow]

Author : Kambikathakal Read All Parts 309

നിൻ്റെ ഇന്നലെ മുതലുള്ള കോപ്രായങ്ങൾ കണ്ടപ്പോ തന്നെ മനസ്സിലായി,നീ ആളാരാണെന്ന് പറയ്.."

എടുത്തടിച്ചപോലെ അവൻ ചോദിച്ചതും ഞാൻ വീണ്ടും കുഴഞ്ഞു...അത് കണ്ടിട്ടെന്നോണം നികേഷ് ചോദിച്ചു,

"എന്താടാ ഒരു കള്ളലക്ഷണം?"

"ഏയ് ഒന്നൂല്ലാട...അത്..."

എന്തു പറയണമെന്നറിയാതെ ഞാൻ നിന്നതും,
ഈശ്വരാ ഇവൻമാരോട് ഞാനെങ്ങനെ പറയും എന്ന് മനസ്സിലാലോചിച്ചുപോയി..!

"എന്താടാ ഒന്നും മിണ്ടാത്തത്?ഇനി ഞങ്ങളോട് പറയാൻ വല്ല ബുദ്ധിമുട്ടുണ്ടോ?"എന്ന് നികേഷ് ചോദിച്ചതും,

"ഏയ് അങ്ങനൊന്നുല്ലട,പക്ഷെ ഞാൻ...."

നികേഷിനെ നോക്കി തുടർന്നതും എൻ്റെ കണ്ണുകൾ ഞാനറിയാതെ തന്നെ ജനാലയിലൂടെ പുറത്തേക്ക് പോയി...
പറഞ്ഞു വന്നത് പൂർത്തികരിക്കാനാവാതെ പുറത്തേക്ക് നോക്കി നിന്ന എന്നെ ഒരുനിമിഷം നോക്കിയിട്ടവരും തിരിഞ്ഞു പുറത്തേക്ക് നോക്കി...

പുറത്ത് ആർത്തലച്ച് പെയ്യുന്ന മഴയത്ത്,വലതു കയ്യിൽ കുടയും,ഇടത് തോളിൽ മാത്രമായി ബാഗുമിട്ട് മുകളിലേക്കുള്ള സ്റ്റെയറിനെ ലക്ഷ്യമാക്കി വരുന്ന അവളെ കണ്ടതും ഞാനൊരു നിമിഷം അനങ്ങാതെ നിന്നുപോയി...! വെള്ളയും നീലയും നിറത്തിലുള്ള ചുരിദാർ മോഡൽ യൂണിഫോമിൽ അവൾ പതിവിലും സുന്ദരിയായിരുന്നു...മുഖത്തേക്ക് നോക്കിയാൽ ആരും നോക്കിപോവുന്ന നുണകുഴികളും അതിലേറെ എന്നെയാകർഷിച്ച ആ കൺമഷിയെഴുതിയ കരിനീലക്കണ്ണുകളും നെറ്റിയിൽ തൊട്ടിട്ടുള്ള ചന്ദനക്കുറിയും അതിന് താഴെയുള്ള കറുത്ത കുഞ്ഞിപൊട്ടും പതിവ്പോലെ എൻ്റെ ഹൃദയമിടിപ്പ് കൂട്ടി...!ഇടതൂർന്ന മുടിയിഴകൾ ഇരുവശത്തേക്കുമായി പിന്നിയിട്ടിരിക്കുന്നു,മഴയത്ത് വന്നതിനാൽ അവിടിവിടെയായി അല്പം മഴത്തുള്ളികൾ അവളുടെ കയ്യിലും മുഖത്തുമൊക്കെ ഇരിക്കുന്നതല്ലാതെ സാധാരണയിൽ നിന്നും വേറെ വ്യത്യാസങ്ങൾ ഒന്നും തന്നെയില്ല...

സത്യത്തിൽ ആ ഒരവസ്ഥയിലും പരിസരം മറന്ന് ഇമവെട്ടാതെ ഞാൻ അവളെത്തന്നെ നോക്കിനിന്നത് അവമാർ രണ്ടും കണ്ടുകാണുമോ എന്നുപോലും ഞാൻ ആലോചിച്ചില്ല..!
സ്റ്റെയർ കയറി മുകളിലേക്ക് വന്നതും കയ്യിലെ കുടയും ചുരുക്കി വലത്തോട്ട് തിരിയാനൊരുങ്ങവെ അവളെത്തന്നെ നോക്കി നിൽക്കുന്നയെന്നെയാണവൾ കണ്ടത്...!

💬 Comments

View all comments