Chapter Title : മിഴിരണ്ടിലും...[Jack Sparrow]
ഒന്ന് നോക്കിയതല്ലാതെ വേറെ പ്രത്യേകിച്ച് ഭാവങ്ങളൊന്നും ഞാൻ കണ്ടില്ല.വലത്തോട്ട് തിരിഞ്ഞ് വരാന്തയിലൂടെ അവൾ നടന്നകലുമ്പോഴും അവളുടെ മേലുള്ളയാ നോട്ടമവസാനിപ്പിക്കാൻ ഞാൻ തയ്യാറായിരുന്നില്ല...!
അവൾ പോകുന്നതും നോക്കി നിന്നയെന്നെ ഞെട്ടിച്ചുകൊണ്ട്, ക്ലാസിൻ്റെ മുന്നിലെത്തിയതും ബ്രേക്കിട്ടപോലെ അവളവിടെ നിന്നു...
ഒന്ന് കണ്ണുചിമ്മി തുറന്ന ഞാൻ കാണുന്നത്,പിറകിലേക്ക് തിരിഞ്ഞെന്നെ നോക്കിനിൽക്കുന്ന അവളെയാണ്...!
അറിയാതെ തന്നെ വീണ്ടും ഞാനവളെ നോക്കി നിന്നുപോയി...ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ സമ്മാനം പോലെയായിരുന്നു എനിക്കവൾടെയാ നോട്ടം...!
അതെന്നെ ചില്ലറയൊന്നുമല്ല സന്തോഷിപ്പിച്ചത്...
ആ കണ്ണുകളിൽ എന്താണെന്നെനിക്കൊരു ഊഹവും ഉണ്ടായിരുന്നില്ല...പക്ഷെ ഒന്നുമാത്രമറിയാം അതൊരിക്കലും എന്നോടുള്ള ദേഷ്യമായിരുന്നില്ല...!
തുടരും...
ഒരു പരീക്ഷണമെന്നോണം തുടങ്ങിയതാണ്... നിങ്ങളെല്ലാവരുടെയും കടുത്ത പിന്തുണ പ്രതീക്ഷിക്കുന്നു...നിങ്ങളുടെ അഭിപ്രായങ്ങൾ അത് എന്ത് തന്നെയായാലും കമൻ്റിലൂടെ അറിയിക്കുക...
അതിപ്പോൾ വിമർശനങ്ങൾ ആയാൽപോലും..! അതെല്ലാം വിലയിരുത്തി വേണം അടുത്ത ഭാഗം പോസ്റ്റണോ വേണ്ടയോ എന്നാലോചിക്കാൻ...! അപ്പോ തീർച്ചയായും എല്ലാവരും അഭിപ്രായങ്ങൾ അറിയിക്കുമല്ലോ...
💬 Comments
View all comments