0%

Chapter Title : മിഴിരണ്ടിലും...[Jack Sparrow]

Author : Kambikathakal Read All Parts 307

അരുണാണത് ചോദിച്ചത്..!

" കാര്യങ്ങൾടെ പോക്ക് എങ്ങോട്ടാണ് എന്ന് ഏകദേശം എനിക്ക് മനസ്സിലായിട്ട്ണ്ട്, ഇനി ആളാരാണെന്ന് മാത്രം പൊന്നു മോൻ പറഞ്ഞാ മതി..!"

അവന്മാർ രണ്ടും ഇടം വലം നിന്ന് പൂട്ടിയതും പറയാതെ വേറെ വഴിയില്ലെന്നായെനിക്ക്...!

"പൊന്നുമോനെ സിദ്ധൂ, നിന്നെ ഞങ്ങൾ കാണാൻ തുടങ്ങിയിട്ട് കൊല്ലം ആറേഴായി... അത്കൊണ്ട്
ഞങ്ങളെ പറ്റിക്കാന്ന് മോൻ വിചാരിക്കണ്ട...!"

" ഇന്നലെ വൈകുന്നേരം മുതൽ ഞങ്ങൾ നിന്നെ ശ്രദ്ധിക്കുന്നുണ്ട് മൈരേ. ഇതുവരെയില്ലാത്തൊരു അണിഞ്ഞൊരുങ്ങലും, ധ്യതിയും പിന്നെ 11 C യിലേക്കൊരെത്തി നോട്ടവും..ബാക്കിയുള്ളവരൊക്കെ മണ്ടന്മാരാണെന്നാ അവന്റെ വിചാരം...!"

നികേഷ് എന്റെ നേരെ ചീറി...

ഇവരോടിനി ഒന്നും മറച്ചുവച്ചിട്ട് കാര്യമില്ല... അല്ലെങ്കിലും ഇവരു രണ്ടുപേരും എന്നെ മനസ്സിലാക്കിയപോലെ വേറാരും എന്നെ മനസ്സിലാക്കിയിട്ടുണ്ടാവില്ല...! അതോർത്തപ്പോൾ ഞാനറിയിയാതെ തന്നെ ചിരിച്ചുപോയി...

"എന്തിനാട കോപ്പേ കിടന്ന് കിണിക്കുന്നേ?"

എന്നെ തുറിച്ച് നോക്കിക്കൊണ്ടരുൺ ചോദിച്ചു...

" ഇത്രയൊക്കെ പറഞ്ഞിട്ടും ഇവൻ നമുക്ക് മൈര് വിലയല്ല്യോട തരുന്നേ മൈര് വില...!"

അതുകൂടി കേട്ടതും എന്റെ ചിരി കൂടിയതല്ലാതെ ഒരു മാറ്റോം ഇണ്ടായില്ല...

ഇതിനിടയിൽ അവന്മാരെ നോക്കിയതും രണ്ടും എന്നെ കൊല്ലാനുള്ള കലിപ്പിൽ നിൽക്കാണ്...
ഇനിയും നിന്ന് ചിരിച്ചാൽ അതെന്റെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കും എന്നോർത്തപ്പോൾ ഞാൻ പതിയെ ചിരി നിർത്തി...
എന്നിട്ട് രണ്ടുപേരെയും പറഞ്ഞു...

" എടാ നിങ്ങൾ രണ്ടും അറിയാത്ത ഒന്നും എന്റെ ലൈഫിൽ ഇല്ലെന്ന് നിങ്ങൾക്ക് തന്നെയറിയില്ലോ..,
നിങ്ങളോട് പറയാതിരുന്നതല്ല,അതിനുള്ള അവസരം വരട്ടെ എന്ന് വിചാരിച്ചാണ്.പിന്നെ നിങ്ങൾ കരുതുംപോലെ അത്ര വലിയ സംഭവോന്നുവല്ല,എനിക്കൊരുത്തിയോട് ഒരു ഇത്...! ഏത്.."

അതുപറയുമ്പോൾ എനിക്ക് ചെറുതായി നാണം വന്നു...

"അത് ഞങ്ങൾക്ക്

💬 Comments

View all comments