0%

Chapter Title : മിഴിരണ്ടിലും...[Jack Sparrow]

Author : Kambikathakal Read All Parts 306

അവന്റെ മുഖത്തൊരു കള്ളച്ചിരിയില്ലാതില്ല...!

"ആര് വരുന്ന കാര്യാടാ പറഞ്ഞേ?"

അവൻ ചോദിച്ചു,

അവൻ ചോദിച്ചത് കേട്ടൊന്ന് പതുങ്ങിയെങ്കിലും ഉടനെ വായിൽ വന്നൊരു നുണ തട്ടിവിടാൻ ഞാൻ മറന്നില്ല..!

"അത്...അത് ഞാൻ ജ്യോതി..,ജ്യോതി വന്നില്ലല്ലോ,അപ്പോ അവളുടെ കാര്യമാ ഉദ്ദേശിച്ചേ.."

അവൻ എന്നെ ഒന്ന് ഇരുത്തി നോക്കിയിട്ട് പറഞ്ഞു,
"അപ്പോ ആ ഇരിക്കുന്നത് ജ്യോതിയല്ലാതെ പിന്നെ നിൻ്റെ മറ്റവളാണോ?"

പെൺപിള്ളേരുടെ ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് അവൻ ചോദിച്ചതും ഞാൻ അങ്ങടില്ല്യാണ്ടായി...!
നോക്കുമ്പോൾ ജ്യോതി അവിടെ തന്നെ ഇരിപ്പുണ്ട്, ശ്ശെടാ ഇവളിതെപ്പോ വന്ന് കയറി? പിന്നെയും മൂഞ്ചിയല്ലോ എന്നാലോചിച്ച് അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഇഷ്ടൻ ഗൗരവത്തിലാണ്..

"എടാ അത്.. അവൾ വന്ന് കയറിയത് ഞാൻ കണ്ടില്ലടാ അതാ പെട്ടന്ന്.."
ഞാൻ അത്രയും എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ച് അവനെ നോക്കുമ്പോൾ ഒന്നും മിണ്ടാതെ തന്നെ അവൻ എന്നെ തന്നെ ശ്രദ്ധിച്ചിരിക്കുന്നതാണ് ഞാൻ കണ്ടത്...!

" അപ്പോ നമുക്ക് അടുത്ത അധ്യായത്തിലേക്ക് കടക്കാം"

ടീച്ചർ ക്ലാസെടുക്കാൻ തുടങ്ങിയപ്പോഴാണ് സത്യം പറഞ്ഞാൽ അടുത്തിരിക്കുന്ന അരുണിനെ ഞാൻ ശ്രദ്ധിച്ചത് തന്നെ, മുഖഭാവം കണ്ടാൽ അറിയാം ഇത്രയും നേരം ഇവിടെ നടന്നതെല്ലാം അവനും കേട്ടിരിക്കണൂ..!
ആ പിരിയഡ് പിന്നെ ഞാൻ ഒന്നും മിണ്ടാൻപോയില്ല, മിണ്ടിയാൽ ഒരു പക്ഷേ അവന്മാർ എന്നെ വിടാതെ പിടിക്കുമോ എന്ന് ചിന്തിച്ചത് കൊണ്ടാവാം..
സെക്കന്റ് പിരിയഡിനുള്ള ബെല്ലടിച്ചതും ബിജി ടീച്ചർ ക്ലാസ്സിൽ നിന്നും പോയി... ടീച്ചർ പോയതും ഞാൻ എയറിൽ കയറിയതും ഒരുമിച്ചായിരുന്നു..!

" മര്യാദയ്ക്ക് പറഞ്ഞാൽ നിനക്ക് നല്ലത്... ഞങ്ങളറിയാത്ത എന്ത് രഹസ്യാട നിനക്കൊള്ളത്?"

മുതുകിൽ ഗുണ്ട് പൊട്ടുന്ന ശബ്ദത്തിൽ രണ്ടെണ്ണം തന്നു കൊണ്ട്

💬 Comments

View all comments