0%

Chapter Title : മിഴിരണ്ടിലും...[Jack Sparrow]

Author : Kambikathakal Read All Parts 305

ഞാൻ അറിഞ്ഞത്..!

"ഡാ അറ്റെന്റൻസ് പറയട കോപ്പേ"

അപ്പോഴാണ് ഞാൻ ക്ലാസ്സിൽ ടീച്ചർ വന്നതും, അറ്റെന്റൻസ് എടുക്കുന്നതാണെന്നും ഒക്കെ അറിയുന്നത്..!
ഇതൊക്കെ എപ്പോ..എന്ന ഭാവത്തിൽ ഞാൻ അവനെ നോക്കിയതും"സിദ്ധാർത്ഥ്"എന്നൊരൊറ്റ വിളിയായിരുന്നു...!
ബെഞ്ചിൽ നിന്നും പതിയെ എഴുന്നേറ്റ് ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ എന്നെ തന്നെ തുറിച്ചു നോക്കുന്ന ടീച്ചർ..!

"നീയവിടെന്തെടുക്കുവാ സിദ്ധാർത്ഥ്? എത്ര വിളി ഞാൻ വിളിച്ചു?,താൻ ഈ ലോകത്തൊന്നും അല്ലേ?"

ടീച്ചർ ദേഷ്യത്തോടെ പറഞ്ഞു...

" അത് പിന്നെ ടീച്ചറെ ഞാൻ ഇങ്ങനെ ഓരോന്നാലോചിച്ച് വെറുതെ..."

ഞാൻ കിടന്ന് വിക്കുന്നത് കണ്ടപ്പോൾ രണ്ടവന്മാരും നല്ല ചിരിയാണ്. കള്ളപന്നികൾ...!

" ഇതിനും മാത്രം ആലോചിക്കാൻ തനിക്കെന്താടോ ഉള്ളത് ? അതോ ഇനിയാരെയെങ്കിലും സ്വപ്നം കണ്ടിരുന്നതാണോ ?"

അത് പറഞ്ഞതും ക്ലാസ്സിലെ പെൺപിള്ളേരിൽ നിന്നും ഒരു കൂട്ടച്ചിരി മുഴങ്ങി...
മൈര്..!ഇത് ഇതിനും മാത്രം ചിരിക്കാൻ എന്താ ഉള്ളത് ?

" ഏയ്.. അങ്ങനെ ഒന്നും.. ഇല്ല ടീച്ചറെ.." എന്ന് പറഞ്ഞു കൊണ്ട് ഒന്നിളിച്ചു കാണിക്കാനല്ലാതെ ആ ഒരവസ്ഥയിൽ എനിക്കൊന്നിനും കഴിയുമായിരുന്നില്ല..!

" മ്മം ശരി.. ശരി, ഇരിക്ക്" എന്ന് പറഞ്ഞു കൊണ്ട് ടീച്ചർ അടുത്തയാളുടെ പേര് വിളിച്ചു...

അപ്പോഴേക്കും പുറത്ത് നല്ലോണം മഴ പെയ്യാൻ തുടങ്ങി...

"പുറത്ത് നല്ല മഴയാണല്ലോട സിദ്ധൂ,ഇനി അവളെങ്ങാനും മഴയത്ത് പെട്ടിട്ടുണ്ടാവോ?"
നികേഷ് എന്നെ നോക്കാതെ പറഞ്ഞു...

"ഏയ് ഇല്ലട അവൾ വരുന്നുണ്ടാവും...!"

പറഞ്ഞ് കഴിഞ്ഞാണ് നാവിൽ ഗുളികൻ കയറിയ കാര്യം ഞാൻ ഓർത്തത്... കള്ളി വെളിച്ചത്തായതിന്റെ ചമ്മലിൽ തിരിഞ്ഞവനെ നോക്കിയ ഞാൻ കാണുന്നത് എന്നെ തന്നെ തുറിച്ച് നോക്കിയിരിക്കുന്ന അവനെയാണ്..! എന്നാലാ സമയത്തും

💬 Comments

View all comments