0%

Chapter Title : മിഴിരണ്ടിലും...[Jack Sparrow]

Author : Kambikathakal Read All Parts 305

മിണ്ടാൻ പറ്റില്ലേ"

അവൾ പോയതിൻ്റെ പിന്നാലെ ക്ലാസ്സിലേക്ക് കയറിവന്ന നികേഷിനെ നോക്കി അരുൺ ചോദിച്ചു...

"എടാ അവൾടെയുള്ളിൽ എന്താണെന്ന് എനിക്ക് നന്നായിട്ട് അറിയാം,നീ നോക്കിക്കോ ഒരു ദിവസം അവളത് എന്നോട് വന്ന് പറയും..!"

"അവൾക്ക് നിന്നെ ഇഷ്ടാണെന്നുള്ള കാര്യം ഞങ്ങൾക്കറിയാം,എന്നാലും അതൊന്ന് നിന്നോട് വന്ന് പറയാൻ അവൾക്ക് പറ്റില്ലേ?"

പലവട്ടം എൻ്റെ മനസ്സിൽ തോന്നിയ ആ സംശയം അരുൺ നേരിട്ട് അവനോട് ചോദിച്ചപ്പോൾ ഒരു പുഞ്ചിരി മാത്രമായിരുന്നു അവൻ്റെ മറുപടി...!

"ടിർർർർർർ"

ലോങ്ങ്ബെല്ല് അടിച്ചതും വരാന്തയിലും കോമ്പൗണ്ടിലും മറ്റും നിന്നവരെല്ലാം ക്ലാസ്സിലേക്ക് കയറിപ്പോയി...

"ഫസ്റ്റ് പിരിയഡ് ബിജി ടീച്ചറല്ലെ?"

എൻ്റെ വലതു വശത്ത് പിന്നിലായിരിക്കുന്ന രാഹുൽ എന്നോട് ചോദിച്ചു...

"അതെടാ"

അവനെ നോക്കി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു...

പ്ലസ് ടൂവിലാണ് ഞാനും നികേഷും അരുണും പഠിക്കുന്നത്.അഞ്ചാം ക്ലാസ്സ് മുതൽ കൂടെകൂടിയതാണ് ഇവർ രണ്ടും എൻ്റെ കൂടെ... അന്ന് മുതൽ ഇന്ന് വരെ എല്ലാ ഉഡായിപ്പുകൾക്കും മറ്റുകാര്യങ്ങൾക്കും ഞങൾ ഒരുമിച്ചാണ്...ക്ലാസ്സിലെ മറ്റു പിള്ളേരൊക്കെയായിട്ട് കമ്പനി ഉണ്ടെങ്കിലും,ഇവർ രണ്ടും ആണ് എൻ്റെ ചങ്കുകൾ..!അവർക്കും അത് അങ്ങനെ തന്നെയാണ്...!

അങ്ങനെ ഒരോന്നോക്കെ മിണ്ടിയും പറഞ്ഞും ഇരിക്കുമ്പോൾ ഈശ്വര പ്രാർത്ഥനയ്ക്കുള്ള ബെൽ അടിച്ചു..എല്ലാവരും എഴുന്നേറ്റ് നിന്ന് ഈശ്വര പ്രാർത്ഥനയ്ക്കായി കാതോർക്കുമ്പോൾ ഞാൻ മാത്രം താഴെ ഹൈ സ്കൂൾ ബിൽഡിംഗ്ൻ്റെ മുൻപിലുള്ള മെയിൻ എൻട്രൻസിലേക്ക് കണ്ണുംനട്ടിരിക്കുവായിരുന്നു...

ഈശ്വര പ്രാർത്ഥന കഴിഞ്ഞതും നിരാശയോടെ ഞാൻ ബെഞ്ചിലേക്കിരുന്നു. ശ്ശേ..!ഇത്ര നേരമായിട്ടുമെന്താ വരാത്തെ? സാധാരണ നേരെത്തെ വരുന്നതാണല്ലോ..!
ഇനി ഇന്ന് ലീവ് ആയിരിക്കോ?അങ്ങനെ പലവിധ ചിന്തകളും മനസ്സിലൂടെ കടന്നു പോകുമ്പോഴാണ് ഇടത് വശത്തിരുന്ന നികേഷ് എന്നെ തട്ടി വിളിക്കുന്നത്

💬 Comments

View all comments