Chapter Title : മിഴിരണ്ടിലും...[Jack Sparrow]
ലക്ഷ്മിയെ നോക്കിക്കൊണ്ട് അരുൺ പറഞ്ഞു...
അത് കേട്ടതും നികേഷ് ചാടി എഴുന്നേറ്റ് ക്ലാസ്സിനു പുറത്തേക്ക് ഓടി...
അത് സംഭവം വേറോന്നുവല്ല,കാര്യം നമ്മുടെ ചങ്ക് ചെറിയ ഒരു കോഴിയാണെങ്കിലും ഇവളുടെ കാര്യത്തിൽ കക്ഷി നല്ല ഉത്സാഹത്തിൽ ആണ്,എന്ന് വെച്ചാൽ അസ്ഥിക്ക് പിടിച്ചെന്നോക്കെ പറയില്ലേ,അതന്നേ...
ഇനി ലക്ഷ്മിയെ കുറിച്ച് പറയുവാണെങ്കിൽ,നല്ല വെളുത്ത നിറം ആവശ്യത്തിന് പൊക്കം അതിനൊത്ത വണ്ണം,വട്ടമുഖത്തിൽ കറുത്ത കൺമഷി എഴുതിയ കണ്ണുകൾ,ആവശ്യത്തിനുള്ള മുടി അത് രണ്ടായി ഇരുവശത്തേക്കും മെടഞ്ഞിട്ടിരിക്കുന്നു...
വെള്ള ചുരിദാർ ടോപ്പും അതിനോട് ചേർന്നുള്ള നീല പാൻ്റും, ഷോളും കൂടിയ യൂണിഫോമിൽ അവളെ കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയായിരുന്നു...
"ഹായ് സിദ്ധുവേട്ടാ, ഇന്ന് നേരെത്തെയാണല്ലോ?
ജനലിനടുതുള്ള എന്നെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു...
"ഞാൻ മാത്രവല്ല അവനും നേരെത്തെയാണ്"
വരാന്തയോട് കൂടെയുള്ള മതിലിനോട് ചേർന്ന് നിൽക്കുന്ന നികേഷിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ചിരിയോടെ ഞാൻ പറഞ്ഞു..
ഞാൻ ചൂണ്ടിക്കാണിച്ചിടത്തേക്ക് അവൾ കുറച്ച് നേരം നോക്കി നിന്നു.അവനും അവളെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു...ഞാൻ നോക്കുമ്പോൾ പെണ്ണിൻ്റെ മുഖമാകെ ചുവന്നുതുടുത്തിരിക്കുകയാണ്...അവൾ മെല്ലെ നാണത്തോടെ ക്ലാസ്സിലേക്ക് നടന്നു...അവൻ്റെ മുൻപിലെത്തിയപ്പോൾ അവളറിയാതെ തന്നെ അവനെ നോക്കിപ്പോയി, അപ്പൊൾ കണ്ടത് അവളെ തന്നെ നോക്കി നിൽക്കുന്ന നികേഷിനെയാണ്...!അവനെ നോക്കിക്കൊണ്ട് തന്നെ അവൾ 11 B യിലേക്ക് കയറിപ്പോയി...
നികേഷ് അവൻ്റെ ഇഷ്ടം പണ്ടേ അവളെ അറിയിച്ചതാണ്,അവൻ പറഞ്ഞതെല്ലാം ഒന്നു മൂളിക്കേട്ടു എന്നല്ലാതെ അവൾ ഒന്നും തന്നെ പറഞ്ഞിരുന്നില്ല,മൗനം സമ്മതമെന്നോണം അവൻ പിന്നീട് ഒന്നും ചോദിക്കാനും പോയില്ല,പക്ഷെ അവളുടെ നോട്ടത്തിലും ഭാവത്തിലും അവൾക്ക് അവനെ പെരുത്ത് ഇഷ്ടമാണെന്ന് കണ്ടുനിൽക്കുന്ന ആർക്കും മനസ്സിലാവും..!
"ഇത്രയൊക്കെയായിട്ടും അവൾക്ക് നിന്നോട് ഒന്ന്
💬 Comments
View all comments