0%

Chapter Title : മിഴിരണ്ടിലും...[Jack Sparrow]

Author : Kambikathakal Read All Parts 303

ഞങ്ങളുടെ ക്ലാസിൻ്റെ തന്നെ വരാന്തയിലുള്ള നാലാമത്തെ ക്ലാസ്സിലേക്ക് ആയിരുന്നു...അത് ശ്രദ്ധിച്ചുകൊണ്ടെന്നോണം നികേഷ് പറഞ്ഞു,

"ഓ ഇന്നൊരാൾക്ക് ഇവിടേക്ക് വരാൻ ഇന്നലെ വരെയില്ലാത്ത ധൃതി ആയിരിരുന്നു"

"ആർക്ക് ഇവനോ?"
എന്നെ ചൂണ്ടിക്കൊണ്ട് അരുൺ ചോദിച്ചു..

"ആ പിന്നല്ലാതെനിക്കോ?"

"അതെന്തടാ നിനക്ക് ഇന്നലെവരെയില്ലാത്ത ഒരു ധൃതി?"
അരുൺ എനിക്ക് എതിർ ഭാഗത്തേയ്ക്ക് വന്നിരുന്നുകൊണ്ട് ചോദിച്ചു..

"അതൊന്നുവില്ലട,ഇന്നലെ ലെയിറ്റ് ആയിട്ട് വന്നിട്ട് ആ ടീച്ചർടെ വായിലിരിക്കുന്നത് മുഴുവൻ കേട്ടതാ,ഇനി ഇന്നതിന് തരം ഉണ്ടാക്കണ്ടല്ലോ എന്ന് വച്ചാ ഇത്തിരി നേരെത്തെ വന്നേ"

ഞാൻ ഒട്ടും ഭാവ വ്യത്യാസമില്ലാതെ അവനെ നോക്കി പറഞ്ഞു...പക്ഷെ അതിൻ്റെയിടയിലും ഒളികണ്ണിട്ടു ഞാനാ നാലാമത്തെ ക്ലാസ്സ്റൂമിലേക്ക് നോക്കാൻ മറന്നില്ല...കുറച്ച് സമയത്തെ നോട്ടത്തിനു ശേഷം ഞാൻ വലത്തോട്ട് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് എന്നെ തന്നെ നോക്കിയിരിക്കുന്ന നികേഷിനെയാണ്...!

"എന്താടാ ഇങ്ങനെ നോക്കുന്നെ?"

ഞാൻ അവനോട് ചോദിച്ചു.

"എന്താടാ മോനുസെ 9 C യിലേക്ക് ഒരു ആകർഷണം?

അവൻ്റേയാ ചോദ്യം കേട്ടതും ഞാൻ ഒന്ന് ഞെട്ടി, അതെന്തിനാണെന്നു എനിക്ക് ഇപ്പോഴും അറിയില്ല...

"ആകർഷണോ..എന്ത് ആകർഷണം?"

അവൻ്റെ മുഖത്ത് നോക്കാതെ ഞാൻ തിരിച്ച് ചോദിച്ചു..

"ഡാ മോനെ നിൻ്റെ ചാട്ടം എങ്ങോട്ടാണെന്നെനിക്ക് മനസ്സിലാവണുണ്ട്ട്ടോ"

അവൻ വല്ലാത്ത ഒരു ചിരിയോടുകൂടി എന്നെ നോക്കി പറഞ്ഞു...

"എന്താടാ എന്താ സംഭവം?"

അരുൺ ആകാംഷയോടെ ചോദിച്ചു..

"ഏയ് ഒന്നും പറയാറായിട്ടില്ല മോനേ,കുറച്ചുകൂടി കഴിയട്ടെ"

അവൻ എന്നെ നോക്കിക്കൊണ്ട് തന്നെ പറഞ്ഞു...

ദൈവമേ ഇവന് ഇനി വല്ലതും മനസ്സിലായിട്ടുണ്ടാവോ?
ഇതെന്ത് മൈര്,ഞാൻ എന്തിനാ ഇങ്ങനെ കിടന്ന് ടെൻഷനടിക്കുന്നെ?എന്തായാലും ഇവന്മാരോട് പറയണ്ടതല്ലേ?

"ദേ ഡാ ലക്ഷ്മി വരുന്നു"

മുകളിലേക്കുള്ള പടികൾ കയറിവരുന്ന

💬 Comments

View all comments