0%

Chapter Title : മഞ്ഞമന്ദാരങ്ങൾ [സമുദ്രക്കനി]

Author : samudrakkani Read All Parts 44.2K

Mjnamandarangal Author Samudrakani

ചിതയുടെ ചാരത്ത് നിന്ന് അവസാനമായി

പുക ഉയർന്നു. അഗ്നിയിൽ ലയിച്ച

അവസാനത്തെ അസ്ഥി പോലും ഇപ്പോൾ

ചാരമായി മാറിയിരുന്നു. അവിടെ

കൂടിയവരിൽ മൂത്ത ആളായ കുമാരേട്ടൻ,

അവിടെ നിന്ന എല്ലാവരോടും പറഞ്ഞു:

"ഇനി എല്ലാവർക്കും പിരിയാം. മറ്റൊരു

ചടങ്ങും ഇല്ല.”

ആളുകൾ ഓരോരുത്തരായി നടന്നു പോയി.

ആ പിരിത്തുപോകലിൻ്റെ ശബ്ദ്ങ്ങൾ

മാഞ്ഞുപോയപ്പോൾ, എൻ്റെ ലോകത്തിലെ

ഏക ബന്ധവും എൻ്റെ സർവസ്വവുമായ

അച്ഛമ്മയുടെ അഭാവം മാത്രം അവശേഷിച്ചു.

മൂന്നാം വയസ്സ് മുതൽ എന്നെ വളർത്തി,

എന്റെ എല്ലാ വേദനകളിലും

സന്തോഷങ്ങളിലും ഒപ്പമുണ്ടായിരുന്ന ആൾ.

ആ ചിതയിൽ കത്തിയമർന്നത് അവരുടെ

ശരീരമല്ല, എൻ്റെ ജീവിതത്തിൻ്

അടിത്തറയായിരുന്നു.

പതിനെട്ടാം വയസ്സിൽ ഞാൻ ഇത്രയധികം

വേദനിച്ചിട്ടില്ല. അച്ഛനെ ഞാൻ കണ്ടിട്ടില്ല;

ഞാൻ ജനിക്കുന്നതിനു മുമ്പേ അദ്ദേഹം

നാടുവിട്ടു. അമ്മയാകട്ടെ, മൂന്നാം വയസ്സിൽ

കാട്ടിൽ കരി കൊണ്ടുപോകുന്ന ലോറിക്കാരൻ

കുട്ടപ്പുവിാടൊപ്പം പോയതായി അച്ഛമ്മ

പറഞ്ഞുകേട്ടിട്ടേയുള്ളൂ. ഇനി ഈ ലോകത്ത്

ആരുമില്ല എന്ന സത്യം എന്നെ കൂടുതൽ

ആഴത്തിലേക്ക് തള്ളിയിട്ടു.

വീടിന്റെ ഇറയത്തും തിണ്ണയിലും ഏതാനും

പേർ മാത്രം അവശേഷിച്ചു. കുമാരൻ ചേട്ടൻ

അവരെ നോക്കി ചോദിച്ചു:

“അപ്പോൾ ഇനി അപ്പുവിന്റെ കാര്യമെന്ത്?

അവൻ ഇവിടെ ഒറ്റയ്ക്ക് കഴിയുമോ? പ്രായം

പത്തു പതിനെട്ടായാലും ഇപ്പോഴും കണ്ടാൽ

പതിനാലു വയസ്സ് പോലും തോന്നില്ല.

ഇപ്പോഴും ഒരു കുട്ടിയാണ്. എന്തു ചെയ്യും?"

അപ്പോൾ തിണ്ണയിൽ ഇരുന്നിരുന്ന

ആൾക്കൂട്ടത്തിൽ നിന്ന് ഓമന അമ്മായി

എഴുന്നേറ്റു. അവരുടെ ശബത്തിൽ സങ്കടവും

സ്നേഹവും ഒരുമിച്ചുണ്ടായിരുന്നു.

"ആരാ പറഞ്ഞത് അപ്പൂവിന് ആരുമില്ലെന്ന്?

പിന്നെ ഞാൻ ആരാണ്?"

"അങ്ങനെയല്ല ഓമനേ... ഞാൻ

💬 Comments

View all comments