Chapter Title : മോഹിതന്റെ മായാലോകം 2 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]
കെട്ടിപ്പിടിച്ചിരിക്കുന്ന കൈ അയച്ചു കൊണ്ട് വിട്ടുമാറി…
അപ്പോഴേക്കും എബിയുടെ ട്രോളി ബാഗ് വണ്ടിയിലേക്ക് വെച്ചതിനു ശേഷം അതിൽ നിന്നും ഒരു കാർഡ്ബോർഡിന്റെ കളർ ഉള്ള ഒരു പേപ്പർ കവറുമായി മജീദ് വന്നു ആ കവർ എബിക്ക് നൽകി…
"""ഇന്നാ നീ ചോദിച്ച സാദനം...
പിന്നെ ഒരു മയത്തിലൊക്കെ വേണം...
കട്ട് ആയി പോകരുത്...."""
എബി ഒരു ചെറു ചിരിയോടെ പറഞ്ഞുകൊണ്ട് ആ കവർ ചേച്ചിയുടെ കൈയിലേക്ക് നൽകി…
ചേച്ചി ജസ്റ്റ് അതിലേക്ക് ഒന്ന് നോക്കിയിട്ട് പുള്ളിക്ക് ഒരു വളിച്ച ചിരി തിരികെ നൽകി…
"""അപ്പോൾ പോയി വായോ..""”
എന്നും പറഞ്ഞു ചേച്ചി ആ കവർ എന്റെ കൈയിലേക്ക് നൽകി കൊണ്ട് പുള്ളിക് ഒരു സൈഡ് ഹഗ് കൂടി നൽകി…
അതിനു ശേഷം മജീദിനും ഒരു സൈഡ് ഹഗ് കൂടി നൽകി കൊണ്ട് അവരുടെ രണ്ടാളുടെയും നടുവിൽ കൂടി നടന്നുകൊണ്ട് അവരെ യാത്രയാക്കാനായി അവരുടെ വണ്ടിക്ക് അരികിലേക്ക് നടന്നു...
കൈയിലേക്ക് ചേച്ചി തന്ന കവർ ഒന്നു ഓപ്പൺ ആക്കി നോക്കിയപ്പോൾ ഒരു കുപ്പി പോലെ ഒരു സാധനവും പിന്നെ രണ്ടു ബോക്സും...
എല്ലാം വെള്ള കളർ പേപ്പർ ഇട്ടു പൊതിഞ്ഞു വെച്ചിട്ടുണ്ട്…
അതിൽ ഒരു ബോക്സിനു കുപ്പിയോളം വലുപ്പം ഉണ്ട്..
വേറെ ഒരെണ്ണത്തിനു അതിന്റെ മുക്കാൽ ഭാഗത്തോളം വലിപ്പവും ഉണ്ടായിരുന്നു...
അവർ അങ്ങോട്ട് നടന്നു പോയ ഗ്യാപ്പിൽ അമ്മയും ആന്റിയും കൂടി വണ്ടിയിലേക്ക് കയറി…
അതിനു പിന്നാലെ അവരെ പറഞ്ഞു വിട്ടിട്ടു തിരികെ വന്നു...
എന്നെ കണ്ടു ഒരു കണ്ണും ഇറുക്കി കാണിച്ചു കൊണ്ട് ചേച്ചിയുടെ സ്വതവേ ഉള്ള
💬 Comments
View all comments