0%

Chapter Title : മോഹിതന്റെ മായാലോകം 2 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

പിന്നെ കിടന്ന് പശ്ചാത്തപിച്ചിട്ടോ നിലവിളിച്ചിട്ടോ ഒന്നും ഒരു കാര്യവുമില്ല..."""

സൂസൻ കൂട്ടിച്ചേർത്തു കൊണ്ട് അവിടെ ഇരുന്ന ആ കാലിയായ ചായഗ്ലാസുകളുമായി അടുക്കളയിലേക്ക് നടന്നു...

അടുക്കളയിൽ ചെന്നാ ഗ്ലാസ്സുകൾ കഴുകി റാക്കിലേക്ക് വെള്ളം തോരനായി വെച്ചു കൊണ്ട്,

അവിടെ അടുക്കളയുടെ കതകിൽ കിടന്ന തോർത്തിലേക്ക് കൈയ്യും തുടച്ചു കൊണ്ട് തിരികെ വന്നു സോഫയിലേക്ക് ഇരുന്നപ്പോഴും രെശ്മി ഗഹനമായ ചിന്തയിൽ തന്നെയായിരുന്നു...

"""എന്തോന്നാ ഇത്രേം ആലോചന??

ആളെ തപ്പുവാണോ...??!!"""

രെശ്മിയുടെ തലയ്ക്കു കയ്യും താങ്ങി ആലോചനയോടെയുള്ള ഇരുപ്പ് കണ്ടപ്പോൾ സൂസൻ തമാശയായി ചോദിച്ചു...

ഒന്നു ഞെട്ടിക്കോണ്ട് രെശ്മി സ്വബോധത്തിലേക്ക് തിരികെ വന്നെങ്കിലും, അതിന് മറുപടിയായി സൂസന് ലഭിച്ചത് ഒരു ചെറിയ ചിരി മാത്രമായിരുന്നു...

ആ ചിരി കണ്ട നിമിഷം തന്നെ, ഒരു തീരുമാനത്തിലെത്താനാകാതെ അവളുടെ മനസ്സ് എത്രമാത്രം കലുഷിതമാണെന്ന് സൂസന് മനസ്സിലായിരുന്നു...

ആ ചിരിയിൽ സന്തോഷത്തേക്കാൾ കൂടുതൽ ആശയക്കുഴപ്പവും, പറയാതെ അടക്കിവെച്ച എന്തോ ഒരു വികാരവും ഒളിഞ്ഞിരിക്കുന്നതായി അവൾക്ക് തോന്നി...

എന്താണ് അവളുടെ മനസ്സിലൂടെ കടന്നുപോകുന്നതെന്ന് ചോദിച്ചറിയാൻ സൂസന് തോന്നിയെങ്കിലും, ആ നിമിഷം അവളെ കൂടുതൽ ചോദ്യങ്ങളാൽ അസ്വസ്ഥയാക്കേണ്ടെന്ന് കരുതി...

"""നീയെന്നായാലും പോയി ഒന്നു ഫ്രഷ് ആയിട്ട് വാ,,,

ഞാൻ പണി ഒന്നും തുടങ്ങിയിട്ടില്ല,,, വല്ലോം ഒക്കെ ഉണ്ടാക്കണ്ടായോ..."""

ആ രംഗം ഒന്നു ശാന്തമാക്കാൻ വേണ്ടി സൂസൻ രെശ്മിയോടായി പറഞ്ഞു...

"""ആറ്റിലോട്ട് വൈകിട്ട് ഒന്നിച്ചു പോകാം കേട്ടോ, ഇപ്പോൾ നീ ഒന്നു ഫ്രഷ് ആയിട്ട് നേരെ ഇങ്ങോട്ട് പോര്,, ആ ഉറക്കച്ചടവ് ഒക്കെ ഒന്നു പോകട്ടെ..."""

ഒരു ചിരിയോടെ എഴുന്നേറ്റ രെശ്മിയോടായി സൂസൻ വീണ്ടും കൂട്ടി ചേർത്തു…

"""ഓഹ്ഹ്.... ശെരി

💬 Comments

View all comments