Chapter Title : മോഹിതന്റെ മായാലോകം 2 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]
എങ്കിൽ അങ്ങനെ ആവട്ടെ..."""
ചെറിയൊരു നീട്ടലോടെ സൂസന് മറുപടിയും നൽകിക്കൊണ്ട്,
സോഫയിൽ ഇരുന്ന തന്റെ പേഴ്സും ഫോണും എടുത്തുകൊണ്ട് രെശ്മി പുറത്തേക്കിറങ്ങി…
വാതിൽക്കൽ കിടന്നിരുന്ന ചെരിപ്പുകൾ കാലിലണിഞ്ഞ്, ഒന്നും പറയാതെ അവൾ വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നു...
പക്ഷേ, വീട്ടിലേക്കുള്ള ആ നടത്തത്തിലും അവളുടെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നത് സൂസൻ പറഞ്ഞ അതേ വാക്കുകളായിരുന്നു...
എത്ര മറക്കാൻ ശ്രമിച്ചിട്ടും അവ വീണ്ടും വീണ്ടും മനസ്സിലേക്ക് കടന്നുവന്നു...
സൂസന്റെ വാക്കുകൾ വെറുമൊരു ഉപദേശമായി മാത്രം അവൾക്ക് തോന്നിയില്ല...
എവിടെയോ ഉള്ളിൽ തൊട്ടുണർത്തിയതുപോലെ... ഇത്രയും കാലം മനസ്സിന്റെ ഏതോ കോണിൽ ഒളിപ്പിച്ചുവെച്ചിരുന്ന അല്ലെങ്കിൽ സ്വയമേ മറന്നിരുന്നു എന്ന് കരുതിയിരുന്ന ആഗ്രഹങ്ങളെയും മോഹങ്ങളെയും ആ വാക്കുകൾ പതിയെ പുറത്തേക്ക് വലിച്ചുകൊണ്ടുവരുന്നതുപോലെ തോന്നി...
അവളുടെ ഓരോ ചുവടിനൊപ്പവും ആ വാക്കുകൾ മനസ്സിൽ വീണ്ടും വീണ്ടും ആവർത്തിച്ചുകൊണ്ടിരുന്നു...
"""സൂസൻ പറഞ്ഞത് ശരിയാണോ...?
അതോ... ഇത്രയും കാലം താൻ തന്നെ തന്നിൽ നിന്ന് ഒളിച്ചോടുകയായിരുന്നോ...?"""
ഉത്തരം കണ്ടെത്താനാകാതെ രശ്മി വീട്ടിലേക്കു നടന്നു...
വീട്ടിലെത്തിയ രശ്മി ആദ്യം ഗ്രിൽ തുറന്ന് അകത്തേക്ക് കയറി...
പിന്നെ പുറത്തുള്ള ഗ്രിൽ ശ്രദ്ധയോടെ പൂട്ടിയ ശേഷം കതക് തുറന്ന് മുറിയിലേക്ക് നടന്നു...
കയ്യിലുണ്ടായിരുന്ന പേഴ്സും ഫോണും കട്ടിലിലേക്ക് അലക്ഷ്യമായി ഇട്ടുകൊണ്ട്, അവൾ പതിയെ അലമാരയിലെ കണ്ണാടിയുടെ മുന്നിലേക്ക് ചെന്നുനിന്നു...
കുറച്ചു നിമിഷങ്ങൾ ഒന്നും ചെയ്യാതെ അവൾ കണ്ണാടിയിലേക്ക് തന്നെ നോക്കി നിന്നു...
കണ്ണാടിയിൽ തെളിഞ്ഞുനിന്നത് പരിചിതമായ തന്റെ മുഖം തന്നെയായിരുന്നു. പക്ഷേ, ആ മുഖത്ത് അപ്പോഴുള്ള ആ ഭാവം അവൾക്ക് തന്നെ അന്യമായി തോന്നി...
ആദ്യമായി അല്ല സൂസൻ ഇങ്ങനെ പറയുന്നത്...
പക്ഷെ, എന്തിനാണ്
💬 Comments
View all comments