Chapter Title : മോഹിതന്റെ മായാലോകം 2 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]
പോലും ചിന്തിക്കാൻ അവൾക്ക് സമയം കിട്ടിയിരുന്നില്ല...
വർഷങ്ങൾ കടന്നുപോയതും, തന്റെ ജീവിതത്തിൽ നിന്നും താൻ തന്നെ എത്രമാത്രം അകന്നുപോയെന്നതും അവൾ തിരിച്ചറിയുന്നത് ഇപ്പോഴായിരുന്നു...
കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഒരിക്കൽപോലും, സ്വന്തം ഭർത്താവായ സതീഷേട്ടൻ തന്റെ കാര്യങ്ങൾ തിരക്കുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല...
മാസംതോറും വരും... പണം തരും... കള്ളുകുടിച്ച് കിടന്നുറങ്ങും... താൻ ഉണ്ടാക്കിവെച്ച ഭക്ഷണം എടുത്തുകഴിക്കും... ലീവ് കഴിയുമ്പോൾ തിരികെ പോകും...
അത്രമാത്രം...
തന്നോട് ഒന്ന് സംസാരിക്കണമെന്നോ, താൻ പറയുന്നതൊന്ന് കേൾക്കണമെന്നോ, താൻ സുഖമായിരിക്കുന്നുണ്ടോ എന്ന് പോലും അന്വേഷിക്കണമെന്നോ അയാൾക്ക് ഒരിക്കലും തോന്നിയിട്ടില്ല…
താനും ഒരു ചോരയും നീരുമുള്ള പെണ്ണാണെന്നും, തനിക്കും ഇഷ്ടങ്ങളും ആഗ്രഹങ്ങളും മോഹങ്ങളുമൊക്കെയുണ്ടെന്നും ആ മനുഷ്യൻ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമോ എന്നുപോലും അവൾക്ക് സംശയമായി...
വർഷങ്ങളായി മറ്റുള്ളവർക്കുവേണ്ടി മാത്രം ജീവിച്ചുകൊണ്ടിരിക്കുകയായിരുന്നു താൻ...
സ്വന്തം സന്തോഷങ്ങളെ പിന്നിലേക്ക് മാറ്റിവെച്ച്... സ്വന്തം ആഗ്രഹങ്ങളെ ഓരോന്നായി അടക്കിവെച്ച്... ഒടുവിൽ, “ഞാൻ എന്താണ് ആഗ്രഹിക്കുന്നത്?” എന്ന ചോദ്യം പോലും മറന്നുപോയിരുന്നു...
ഒരു ദീർഘനിശ്വാസത്തോടെ രശ്മി തന്റെ ഉള്ളിൽ ഇത്രയും കാലം കെട്ടിക്കിടന്ന ഭാരങ്ങളെ പതിയെ പുറത്തേക്ക് തള്ളി...
പറ്റില്ല...!!!
ഇനി ഇങ്ങനെ മുന്നോട്ട് പോകാൻ പറ്റില്ല...
എല്ലാത്തിനും ഒരു മാറ്റം വേണം...
ഇനിയെങ്കിലും സ്വന്തം ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അവൾ ജീവിതത്തിൽ ഒരു ഇടം നൽകണം...
മറ്റുള്ളവർക്കുവേണ്ടി മാത്രം ജീവിക്കാതെ, ഒരിക്കലെങ്കിലും സ്വന്തം മനസ്സിനുവേണ്ടിയും ഇഷ്ടങ്ങൾക്ക് വേണ്ടി കൂടെ ജീവിക്കണം...
ജീവിതത്തിന് കുറച്ചുകൂടി നിറങ്ങൾ നൽകണം...
പുതിയ അനുഭവങ്ങൾ അറിയണം...
പുതിയ രുചികൾ ആസ്വദിക്കണം...
ഇത്രയും കാലം മാറ്റിവെച്ച സ്വന്തം ആഗ്രഹങ്ങളെ ഇനി ഇനിയൊരു ദിവസത്തേക്കും മാറ്റിവെക്കരുത്...
കണ്ണുനീർ തുടച്ചുകൊണ്ട് കുറച്ചുനേരം കൂടി അവൾ
💬 Comments
View all comments