0%

Chapter Title : മോഹിതന്റെ മായാലോകം 3 [𝘾𝙮𝙧𝙪𝙨 𝙋𝙝𝙖𝙣𝙩𝙤𝙢]

ചിലർ നേരിട്ടുതന്നെ തങ്ങളുടെ ഇഷ്ടം തുറന്നുപറഞ്ഞു…

പക്ഷേ ഉള്ളിൽ അതൊക്കെ ആസ്വദിക്കുന്നുണ്ടെങ്കിലും പുറമെ അതിലൊന്നും വലിയ താൽപ്പര്യം കാണിക്കാതെ മുന്നോട്ടുപോകുകയായിരുന്നു റോഷ്‌ന…

റോഷ്‌നയുടെ കൂടെ കൂടിയതിൽ പിന്നെ അതിന്റെതായ മാറ്റങ്ങൾ അമൃതയിലും വന്നു തുടങ്ങിരുന്നു…

റോഷ്‌നയെ പോലെ തന്നെ തനിക്കും ആവണം എന്നൊരു ആഗ്രഹം അവളുടെ ഉള്ളിലും ഉടലെടുത്തിരുന്നു…

അതിന്റെ ഫലമായി നാട്ടിൻപുറത്തുകാരിയിൽ നിന്നും ലുക്കിലും വസ്ത്രധാരണത്തിലും സംസാരത്തിലും പെരുമാറ്റത്തിലും ഒക്കെ ഒരു മോഡേൺ ടച്ച് അമൃതയിൽ വന്നു തുടങ്ങിയിരുന്നു…

അമിതമായി കിട്ടിയ സ്വാതന്ത്ര്യം അവൾ നന്നായി മുതലെടുത്തു എന്നു വേണമെങ്കിൽ പറയാം..

അങ്ങനെയിരിക്കെയാണ് സെക്കൻഡ് ഇയറിൽ വെച്ചു ബാംഗ്ലൂരിലെ ഒരു പബ്ബിൽ പോയ റോഷ്‌നയേയും അമൃതയേയും അവിടെ ഉള്ള ഏതോ കുറച്ചു ലോക്കൽ പയ്യന്മാർ ശല്യം ചെയ്യാൻ ചെയ്യാൻ തുടങ്ങിയത്…

രണ്ടും അത്യാവശ്യം ചരക്കുകൾ ആയതിനാലും, കൂടെ വേറെ ആരും ഇല്ലാ എന്നൊരു തിരിച്ചറിവിലും അവന്മാർ കേറി മുതലാക്കി എന്നു വേണമെങ്കിൽ പറയാം…

ഇവരുടെ അവസ്ഥയും മുൻപേ കോളേജിൽ വെച്ചു കണ്ടുള്ള പരിചയവും കൊണ്ട് ജോയൽ ഇടയിൽ കയറി ഇടപെട്ടു ആ പ്രശ്നം അവിടെ സോൾവ് ചെയ്തു…

അങ്ങനെ അവിടെ വെച്ചാണ് ജോയലിനെയും നിയാസിനെയും ജിത്തുവിനെയും പരിചയപ്പെടുന്നത്…

റോഷ്‌നയുടെയും അമൃതയുടെയും

സീനിയറായിരുന്നു മൂവരും…

അത്യാവിശ്യം മികച്ച സാമ്പത്തിക പശ്ചാത്തലം ഉള്ള കുടുംബങ്ങളിൽ നിന്നുള്ളവരായിരുന്നു മൂവരും…

അളവിൽ കവിഞ്ഞ പൈസ എന്തിനും ഏതിനും ചിലവാക്കുന്നവർ...

ജോയലിന്റെ സ്വദേശം ഇടുക്കിയാണ്...

അച്ഛനും അമ്മയും ബിസിനസ്സും കാര്യങ്ങളുമൊക്കെയായി ദുബായിൽ തന്നെ സെറ്റിൽഡ് ആണ്…

മൂത്ത മകളെ വിവാഹം കഴിപ്പിച്ച് ന്യൂസിലൻഡിലേക്ക് അയച്ചിരുന്നു…

നാട്ടിൽ ജോയലിനു അപ്പാപ്പനും അമ്മാമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്…

💬 Comments

View all comments