0%

Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]

കിന്നാരം പറച്ചിൽ. വല്ലോം പറ്റിയിരുന്നെങ്കിൽ.. ന്റെ ഇക്കാ.."അവൾ പെട്ടന്ന് സങ്കടപ്പെട്ടു അവനെ വരിഞ്ഞു മുറുക്കി.

"ഒന്ന് മിണ്ടാതിരി പോത്തേ. തല്ലൊക്കെ എത്ര കണ്ടതാ.. ഞാനെ, ക്വാറിയിൽ കിടന്ന് വളർന്നതാ." അവൻ അവൾ പുറം തടവുന്നത് ആസ്വദിച്ചു കൊണ്ട് വീമ്പു പറഞ്ഞു. ഒരു സംശയവും കൊടുക്കാത്ത വിധം അവന്റെ മുലയിൽ അവൾ പെട്ടന്നൊരു കടി കൊടുത്തു. അവനൊന്നു കൂകിപ്പോയി. അത് കണ്ട് അവൾ പൊട്ടിപ്പൊട്ടി ചരിച്ചു.

"ഇത്രേ ഉള്ളൂ ക്വാറിയിലെ പാറക്കല്ലിന്റെ ശക്തി. എന്നോട് കളിച്ചാൽ ഐസ് ആക്കിക്കളയും ഞാൻ." അവൾ പ്രേമത്തോടെ അവന്റെ മാറിൽ മുഖമുരസി രസിച്ചു കിടന്നു. അവനും അതാസ്വദിച്ചു.

"എന്നാലും അത് ആരായിരിക്കും ഇക്കാ. എന്തിനാവും അവർ ഇക്കയെ ആക്രമിച്ചത്. ഇക്കയ്ക്ക് ആരെങ്കിലും ശത്രുക്കൾ ഉണ്ടോ.? അവൾ തലതിരിച്ചു അവന്റെ മുഖത്തേക്ക് നോക്കി.

"എന്നെയല്ല അവർ നമ്മെയാണ് ആക്രമിച്ചത്. പക്ഷേ എന്നെ തീർക്കാതെ അവർക്ക് നിന്നെ തൊടാൻ പറ്റില്ല. അത് കൊണ്ട് എന്നെ ആക്രമിച്ചു." വാഹിദ് സംശയം പറഞ്ഞു.

"എന്നെ എന്തിന് ആക്രമിക്കണം. ഞാനാരെയാണ് ദ്രോഹിച്ചിട്ടുള്ളത്. എന്റെ അറിവിൽ ഇത്രയും നാൾ ഞാൻ എന്റെ ബിസിനസ്സ് മാത്രം ഓർത്തു ജീവിച്ചിട്ടേയുള്ളൂ. ഇപ്പോഴല്ലേ അതിനേക്കാളൊക്കെ വലുത് ഈ ലോകത്ത് ഇക്കയും ഞാനുമാണ് എന്ന് മനസ്സിലാക്കിയത്. അപ്പൊ എന്നെ എന്തിന് കൊല്ലാൻ വരണം."?

"ബിസിനസ്‌ വൈരാഗ്യം തന്നെയാവാം. നമുക്ക് ഇറങ്ങിയോന്ന് അന്വേഷിക്കാം. ഏതായാലും നമ്മൾ ഇന്ന് രാവിലെ ഇറങ്ങിയപ്പോൾ തൊട്ട് അവർക്ക് അറിവുണ്ട്. നാമറിയാതെ എന്തോ എവിടെയോ കുഴപ്പം വളർന്നു വരുന്നുണ്ട്. നിന്റെ ബിസിനസ്‌ കൈവിട്ട് പോകാതെ നീ ഒന്ന് കൂടി കൂടുതൽ ശ്രദ്ധിക്കണം." അവൻ ഗൗരവത്തിൽ

💬 Comments

View all comments