Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
പറഞ്ഞു.
"എന്റെ ബിസിനസ്സോ. അപ്പൊ ഇതൊക്ക പിന്നെ ആർക്കാ. ഇക്കയല്ലേ ഇതിന്റെയൊക്കെ ഉടമ. അല്ലേലും ഇക്കയല്ലാതെ ഇനി എനിക്കെന്തിനാ ഈ തിരക്കും ബിസിനസ്സും പണവും. ഇപ്പൊ തന്നെ നമുക്കും നമ്മുടെ അഞ്ചു തലമുറക്കും ധൂർത്തടിച്ചു ജീവിക്കാനുള്ള സമ്പാദ്യം എന്റെ അക്കൗണ്ടിൽ ഉണ്ട്. പിന്നെ ബിസിനസ്സ് അക്കൗണ്ടിൽ വേറെയും. ഇനി എനിക്ക് ഇക്കയെ കെട്ടിപ്പിടിച്ചു ഇങ്ങനെ കൂടെക്കൂടെ ഇക്കയുടെ മുലയിലൊക്കെ കടിച്ചു അങ്ങ് ജീവിച്ചാൽ മതി."
അവൾ കുസൃതിയോടെ വീണ്ടും അവന്റെ മുലയിൽ കടിച്ചു. അവൻ കൂകിയില്ല, അവളെ തന്നോട് ചേർത്തു പിടിച്ചു കിടന്നതേയുള്ളൂ.
"ഹോസ്പിറ്റലിൽ ഒന്ന് പോകയിരുന്നില്ലേ. എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ." അവൾ പരിഭവം പറഞ്ഞു.
"അതിന് എല്ലിലൊന്നും അടികിട്ടിയില്ല ല്ലോ. ജസ്റ്റ് ചില്ലറ തല്ല് തടിക്ക് തട്ടി എന്ന് കരുതി ഹോസ്പിറ്റലിൽ പോകാനൊന്നൂല്ല. അല്ലേലും ഇനിയൊരുപാട് കിട്ടാൻ കിടക്കുവല്ലേ." അവൻ ചിരിച്ചു. അവൾക്ക് അസ്വസ്ഥത തോന്നി. എന്തൊക്കെയോ അനർത്ഥങ്ങൾ നടക്കാൻ പോകുന്നു എന്നൊരു ഭയപ്പാട് അവളിൽ ഉടലെടുത്തു.
"അതെന്താ ഇക്കാ അങ്ങനെ തോന്നാൻ. ഇക്ക അവരോട് പകരം ചോദിക്കാൻ പോകുവോ."?
"പകരം ചോദിക്കാൻ അവരിനി മര്യാദക്ക് നടന്നിട്ട് വേണ്ടേ. അവരിന്നത്തോടെ ഈ കൊട്ടേഷൻ പരിപാടി തന്നെ നിർത്തിക്കാണും."
"അപ്പൊ പിന്നെ ഇക്ക ഇപ്പോ പറഞ്ഞത് ന്തുവാ."?
"എടി മണ്ടൂസേ, ഇങ്ങനെ കുറച്ച് പേരെ നമുക്ക് നേരെ അയച്ചവർക്ക് അവർ ഉദ്ദേശിച്ച കാര്യം നടന്നോ? അപ്പൊ ഇനിയും അവർ ആളെ അയക്കില്ലേ. ഇത്രേം വലിയ മണ്ടൂസ് ഇതെങ്ങനെ ഇത്രേം വലിയ മൊതലാളി ആയെന്റെ പടച്ചോനെ." അവൻ തമാശ മട്ടിൽ അവളെ കളിയാക്കി. അവളൊന്നു കുണുങ്ങിചിരിച്ചിട്ട് അവന്റെ വയറിൽ നുള്ളി.
💬 Comments
View all comments