Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]
മനോഹരമാണെന്ന് ചിന്തിച്ചു കൊണ്ട് അവൾ അങ്ങനെ കിടന്നു.
ഭാഗം 19
ടൗണിൽ നിന്ന് ശാരീസ് ടീ എസ്റ്റേറ്റിലേക്ക് പോകുന്ന വഴിക്ക് നഗരത്തിൽ നിന്ന് അൽപ്പം മാറി ഒരു കോളനിയുണ്ട്. നഗരത്തിൽ ജോലി ചെയ്യുന്നവരും അല്ലാത്തവരും അവരുടെ കുടുംബവും അടങ്ങുന്ന അവിടെ എല്ലാ കൊള്ളരുതായ്മകളുടെയും ഒരു കേന്ദ്രമാണ്. മലമടക്കുകളിൽ നിന്ന് വരുന്ന കഞ്ചാവ് ലോകത്തിന്റെ നാനാ ദിശകളിലേക്കും തരം തിരിക്കുന്ന ഒരു കൂട്ടവും വെട്ടും കുത്തും കൊലയും ഓണതല്ലു പോലെ ആസ്വദിച്ച് ചെയ്യുന്ന ഗുണ്ടകളും കൊട്ടേഷൻ ടീമും അടങ്ങിയ വിഹാര കേന്ദ്രം. പക്ഷേ ഒരിക്കലും ഒരാന്വേഷണ സംഘത്തിനും അതിനുള്ളിലേക്ക് പ്രവേശിക്കാനോ കഞ്ചാവ് തൊണ്ടിയോടെ പിടികൂടുവാനൊ ഇതുവരെ കഴിഞ്ഞിട്ടില്ല. കാരണം അവർ തമ്മിൽ അത്രയേറെ കൈകോർത്തു നിന്നിരുന്നതിനാൽ പരസ്പരം പിന്താങ്ങി കൂടെ നിൽക്കുന്നവർ ആയിരുന്നു എല്ലാവരും. ഒടിഞ്ഞ കാലും കൈയും പ്ലാസ്റ്റർ ഇട്ടു നീട്ടി വച്ചു ടോമി തന്റെ തെറിച്ചു പോയ മുൻവരിയിലെ രണ്ട് പല്ലുകളുടെ വിടവിലേക്ക് നാവ് കടത്തി ആ ശൂന്യത പരിശോധിച്ച് കിടന്നു. ജീവിതത്തിൽ എത്രയോ കൊട്ടേഷൻ എടുത്തിട്ടുണ്ട്. കണ്ണിൽ ചോരയില്ലാതെ കൈയും കാലും വെട്ടിയെടുത്തിട്ടുണ്ട്. പക്ഷേ ആദ്യമായിട്ടാണ് തിരികെ വേദനിക്കുന്നത്. ക്രിക്കറ്റ് സ്റ്റിക്ന് പകരം വാള് എടുത്തിട്ടാണ് പോയിരുന്നതെങ്കിൽ താനും കൈയോ കാലോ മുറിഞ്ഞു കിടക്കേണ്ടി വന്നേനെ. അവൻ അടുത്തിരിക്കുന്ന പ്രീതയെ നോക്കി. അവളുടെ മുഖം വാടിയിരിക്കുന്നു. പ്രീത അടുത്ത വീട്ടിലെ ജോസ് ചേട്ടന്റെ ഭാര്യയാണ്. അയാൾക്ക് ചില്ലറ കഞ്ചാവ് വിൽപ്പനയാഞ് പരിപാടി. ടൗണിൽ പോയി കോളേജ് പിള്ളാർക്കും പെൺകുട്ടികൾക്കും മറ്റും ചെറിയ പാക്കറ്റുകൾ ആക്കി അഞ്ഞൂറിനും ആയിരത്തിനും വിറ്റ് കഴിഞ്ഞു പോകുന്ന ഒരു വയസ്സൻ.
💬 Comments
View all comments