0%

Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]

നല്ല ഉറപ്പുള്ള മരത്തിന്റെ കട്ടിയുള്ള പലക നിരത്തിയത് ആണെന്ന് അവൻ മനസ്സിലാക്കി. ഒരു മരത്തിന്റെ മുകളിൽ ആണെന്ന് തോന്നാത്ത വിധം ഏതോ വീടിന്റെ മുറിയിൽ നിൽക്കുന്ന അതെ സുഖത്തോടെ കഴിയാൻ പാകത്തിൽ തയ്യാറാക്കിയ മരക്കൂടാരം. മധ്യ ഭാഗത്ത് ഒരു മേശയും ചുറ്റും നാല് കസേരയും. അതിനപ്പുറം നിലത്ത് ഒരു കിടക്കയും തലയിണകളും. മേൽക്കൂരയുടെ ഒരു കോണിൽ തൂക്കിയിട്ടിരിക്കുന്ന വലിയ മണ്ണെണ്ണ വിളക്ക്. തുടച്ചു വൃത്തിയാക്കിയ അതിന്റെ ഗ്ലാസ്കവറിൽ വട്ടം ചുറ്റി പറക്കുന്ന ഇയ്യാം പാറ്റകൾ.

"നിന്ന് വാ പൊളിക്കാതെ സാധനം ഇറക്കി വെക്കേടോ." നിലത്ത് ഇരിക്കാൻ വേണ്ടി തയ്യാറാക്കിയ ചാക്ക്കെട്ടിൽ ചാരിയിരിക്കുന്ന കഷണ്ടിക്കാരൻ പറഞ്ഞു. കട്ടിമീശയും മുൻവശം നഗ്നമായ തലയും താടി ക്ളീൻഷേവ് ചെയ്ത വൃത്തിയുള്ള മുഖവും, നഗ്നമായ മേൽശരീരത്തിൽ കഴുത്തിൽ തിളങ്ങുന്ന സ്വർണ്ണമാലയും അയാളിലെ സമ്പന്നനെ വ്യക്തമാക്കുന്നുണ്ട്.

ജോർജ് മുതലാളി.!

താൻ ജോലി ചെയ്യുന്ന കഞ്ചാവ് തോട്ടത്തിന്റെ ഉടമ. കൂടെയുള്ളവരെ ചാമി ഒന്ന് കണ്ണോടിച്ചു നോക്കി. നാലുപേരിൽ എല്ലാവരും ഏതാണ്ട് അങ്ങനെയൊക്കെ തന്നെയുള്ളവർ. ചാമി അരയിൽ നിന്ന് ഇലയിൽ പൊതിഞ്ഞ ഒരു കെട്ട് പുറത്തേക്ക് എടുത്തു അവരുടെ നേരെ നീട്ടി. ഒപ്പം കഴുത്തിൽ കയറിൽ കെട്ടി രണ്ട് ഭാഗത്തേക്ക്‌ തൂക്കിയിട്ടിരുന്ന കുപ്പികൾ ഇറക്കി നിലത്തേക്ക് വച്ചു. കാട്ടുവാറ്റും കഞ്ചാവും.

"നീ ന്താടാ നിന്ന് പരുങ്ങുന്നത്. കൊടുക്കാനുള്ളതൊക്കെ നിന്റെ മൂപ്പന് കൊടുത്തത് ആണല്ലോ." കഷണ്ടിക്കാരൻ അമറി. അയാളുടെ വലിയ ശബ്ദം ഇരുട്ടിൽ മുഴച്ചു നിൽക്കുന്ന കരിങ്കല്ല് പോലെ തോന്നിച്ചു.

"മൊതലാളീ, ന്റെ ചേച്ചി കുടിയിൽ എത്തിയില്ല. എന്നും അന്തിക്ക് കുടിയിൽ എത്തും." അവൻ സങ്കടത്തോടെ പറഞ്ഞു.

"അതിപ്പോ ഞങ്ങൾ എന്നാ ചെയ്യാനാ. നിങ്ങടെ അത്ര ഞങ്ങൾക്ക് കാടിനെ അറിയോ. ഞങ്ങൾ എവടെ പോയി തപ്പാനാ. പോയി കണ്ട് പിടിക്കാൻ നോക്ക്." അയാൾ മുരണ്ടു.

"ങ്ങടെ കൈയിൽ ടോർച്ചില്ലേ. പിന്നെ തലയിൽ വെക്കുന്ന ലൈറ്റ്

💬 Comments

View all comments