0%

Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]

ഇല്ലേ. ഒന്ന് പോയി നോക്കിയാൽ കാണാൻ പറ്റില്ലേ." അവൻ പേടിയോടെയെങ്കിലും ഒരു പ്രതീക്ഷയോടെ പറഞ്ഞു. അയാൾ അവനെ തുറിച്ചു നോക്കി.

"പോയി നിന്റെ മൂപ്പനോട് പറ. കാട്ടിൽ പോയി തപ്പാനൊന്നും ഞങ്ങൾക്ക് അറിയില്ല. വല്ലേടത്തും വഴി തെറ്റി പെട്ടു പോയിക്കാണും. അങ്ങെത്തിക്കോളും. പത്തിരുപതു വയസ്സുള്ള പെണ്ണല്ലേ, കൊച്ചൊന്നും അല്ലല്ലോ." കൂട്ടത്തിൽ ഒരാൾ പറഞ്ഞു. അവൻ പിന്നെ ഒന്നും പറഞ്ഞില്ല. പതുക്കെ അവിടെ നിന്ന് പിൻവാങ്ങി കയർ ഗോവണിയിറങ്ങി നിലത്തേക്ക് ചാടി. പെട്ടന്ന് ഇരുട്ടിൽ നിന്ന് ഒരാൾ അങ്ങോട്ടേക്ക് കടന്ന് അവനെ ഒന്ന് നോക്കിയിട്ട് ആ ഗോവണിവഴി മുകളിലേക്ക് കയറിതുടങ്ങി. ചെറിയ നിലാ വെളിച്ചത്തിൽ ആളെ വ്യക്തമായില്ലെങ്കിലും രൂപം തിരിച്ചറിയാൻ സാധിച്ചു. തലവഴി മൂടിയ കറുത്ത കുപ്പായവും കറുത്ത പാന്റും കണ്ണങ്കാൽ വരെയുള്ള തുകൽ ബൂട്ടും. നല്ല ഉയരമുള്ള ഒരാൾ. മുകളിൽ എത്തിയപ്പോൾ തുറന്നിട്ട കൂടാര വാതിലിൽ നിന്ന് വരുന്ന വെളിച്ചത്തിൽ അയാളെ ഒന്ന് കൂടി അവൻ കണ്ടു. കറുത്ത നിറം. താടിയും മീശയും ഇല്ലാത്ത ഗൗരവമുള്ള മുഖം. അകത്തേക്ക് കേറുമ്പോൾ തലയിലെ വസ്ത്രഭാഗം പിന്നിലേക്ക് നീക്കിയിട്ടപ്പോൾ പറ്റെ വെട്ടിയ തലമുടിയാണെന്നും കണ്ടു. ചാമി എങ്ങോട്ട് പോകണം എന്നറിയാതെ അരുവിയുടെ സമീപത്തേക്ക് ചെന്നു തണുത്ത കാട്ടു ചോലയിൽ മുഖം കഴുകി. ഇവർ കാട് കേറുമ്പോൾ ഊരിലെ പെണ്ണുങ്ങൾക്ക് പേടിയാണ്. പണക്കാരാണ്. കാട്ട് പെണ്ണും കാട്ടിറച്ചിയും കൊതിക്കുമ്പോൾ ആണ് കാട് കേറുന്നത്. അത് കൊണ്ട് അവർ മൂപ്പനെ കാണാൻ വരുമ്പോൾ പ്രായം തികഞ്ഞ പെൺകുട്ടികൾ ഉള്ള അമ്മമാർക്കു ഭയമാണ്. കൈമാടി വിളിച്ചാൽ എതിർക്കാൻ നിൽക്കാതെ മകളെ കൂടെ പറഞ്ഞയക്കാതെ തരമില്ല. മൂപ്പന് ഊരിലെ പെണ്ണുങ്ങളെ തൊടാൻ പറ്റില്ല, സ്വന്തം ആളുകൾ ആയത് കൊണ്ട് എതിർപ്പുകൾ ഉണ്ടാവും. പക്ഷേ ഈ മുതലാളിമാർ വരുമ്പോ ഇടക്കൊക്കെ പട്ടണത്തിലെ സുന്ദരിമാരെ കൂടി കൊണ്ട് വരും. അന്ന് പുലരും വരെ മൂപ്പൻ

💬 Comments

View all comments