Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
തലയും കുനിച്ചിരുന്നു പറഞ്ഞുകൊണ്ടിരുന്നു. അവന്റെ ഉത്തരവാദിത്തങ്ങൾ രാധ രസകരമായി കേട്ടിരുന്നു. തന്റെ ജീവിതത്തിൽ നടക്കുന്നതൊക്കെ ഒരു സിനിമാ കഥപോലെ അവൾക്ക് തോന്നി. കുറുമ്പ് നിഴലിച്ച കണ്ണുകളോടെ അവൾ ചാമിയെ തന്നെ നോക്കിക്കൊണ്ടിരുന്നു. അവൻ ആ നോട്ടത്തിലെ അപകടം മനസ്സിലായത് കൊണ്ട് പരുങ്ങി ഇരുന്നു.
പുറത്ത് ദൂരത്ത് എവിടെയോ ആനയുടെ ചിന്നം വിളി കേൾക്കാം. ഈ പ്രദേശത്ത് ഇടക്കിടക്ക് കേൾക്കുന്ന ശബ്ദമാണത്. ഇടക്കൊക്കെ ചായത്തോട്ടത്തിലേക്ക് ഒറ്റയാനും കൂട്ടമായും ആനകൾ വഴിതെറ്റി വരാറുണ്ട്.
"അരകൊമ്പൻ." ചാമി പിറുപിറുത്തു.
"ന്തുവാ. ന്തോ പറഞ്ഞല്ലോ." രാധ മുഖം അവന്റെ കുനിഞ്ഞ മുഖത്തേക്ക് തിരിച്ചു ചോദിച്ചു.
"ആന. അരക്കൊമ്പൻ ആന. ഒരു കൊമ്പ് പൊട്ടിപ്പോയിരുന്നു പണ്ട്. അങ്ങനെ ഇട്ട പേരാ." ചാമി പറഞ്ഞു
"ആനകളൊക്കെ ഫ്രണ്ട്സ് ആണെന്ന് തോന്നുന്നല്ലോ." അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
"മ്മ്മ്." അവൻ മൂളി.
"നിനക്ക് വിശക്കുന്നുണ്ടോ."? അവൾ വാത്സല്യത്തോടെ അവന്റെ തലയിൽ തലോടി.
"അതെ." അവൻ പതുക്കെ പറഞ്ഞു. അവൾ എഴുന്നേറ്റ് വാതിൽ തുറന്ന് അടുക്കളയിൽ പോയി ബ്രെഡും ജാമും ക്രീമും എടുത്ത് വന്നിട്ട് ബ്രെഡിൽ അവ തേച്ചു പിടിപ്പിച്ചു ചാമിക്ക് കൊടുത്തു. അവൻ അത് തിന്നു തീരുന്നത് വരെ രാധ അവനെ വീക്ഷിച്ചു കൊണ്ട് അടുത്തിരുന്നു.
അവളെ അഭിമുഖീകരിക്കാൻ കഴിയാതെ ചാമി കണ്ണുകൾ താഴ്ത്തി ഇരുന്ന് ബ്രെഡ് തിന്നു തീർത്തു. അവൾ കുടിക്കാൻ വെള്ളം കൊണ്ട് വന്നു കൊടുത്തപ്പോൾ അവനതു തണുപ്പ് പോലും ചിന്തിക്കാതെ കുടിച്ചു തീർത്തു.
"അല്ല, വേറെയും എന്തൊക്കെയോ ഇക്കയോട് പറയാൻ ഉണ്ടായിരുന്നല്ലോ. അതൊക്കെ എന്തായിരുന്നു."? അവൻ ഒന്ന് അശ്വസിച്ചു എന്ന് തോന്നിയപ്പോൾ രാധ
💬 Comments
View all comments