Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
വീഴ്ച്ച പറ്റിയത്.?
"ഒന്ന് റോബിനെ വിളിക്കൂ. അവളെ എങ്ങിനെയെങ്കിലും കണ്ടെത്തിയേ പറ്റൂ. കാരണം ഫാക്ടറിയിൽ ആരാണ് അവളെ ഹെല്പ് ചെയ്തിരുന്നത് എന്ന് അവൾക്ക് മാത്രേ അറിയൂ. അവർ എങ്ങാനും സത്യങ്ങൾ വിളിച്ചു പറഞ്ഞാൽ കോടികളുടെ തോട്ടം കത്തിച്ചാമ്പലാകും." തുഷാർ ഭീതിയോടെ പറഞ്ഞു. ജോർജ് വേഗം മൊബൈൽ എടുത്ത് റോബിനെ വിളിക്കാൻ തിടുക്കപ്പെട്ടപ്പോൾ ഡെന്നീസ് പരിഹസിച്ചു.
"ആരെയാ വിളിക്കുന്നെ. കാലനെയോ? " അവൻ ജോർജ്ന്റെ കൈയിൽ നിന്ന് മദ്യം പിടിച്ചു വാങ്ങി വായിലേക്ക് കമിഴ്ത്തി. തലയൊണ് കുടഞ്ഞിട്ട് താൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ വായും പൊളിച്ചിരിക്കുന്ന മൂവരെയും നോക്കി.
"എടോ മണ്ടന്മാരെ. നിങ്ങളൊക്കെ എന്ത് കള്ളക്കടത്തു കൊന്തന്മാരാടോ? സ്വന്തം വാടകകൊലയാളി ചത്തു പോയ കാര്യം പോലും അറിയാത്ത മരക്കഴുത്തകൾ." ഡെന്നീസ് വെറുപ്പോടെ പരിഹസിച്ചു. തന്റെ സുഖ ജീവിതത്തിനു മുകളിലേക്ക് പടിയിറക്കത്തിന്റെ മൂടൽമഞ്ഞ് പൊതിഞ്ഞത് അയാളെ നിരാശനാക്കിയിരുന്നു. ലക്ഷങ്ങൾ വരുമാനവും എല്ലാ സുഖസൗകര്യങ്ങളും പെണ്ണുങ്ങളും തന്നിൽ നിന്ന് കൈമോശം വന്നിരിക്കുന്നു എന്ന തിരിച്ചറിവ് അയാളുടെ ആത്മാരോഷത്തെ ഉണർത്തി.
"എന്ത്.. റോബിൻ മരിച്ചു പോയെന്നോ. അവൻ ആരാണെന്ന് തനിക്ക് വല്ലോം അറിയുമോ. പത്തുപേരെ പിണ്ണാക്ക് പൊടിക്കും പോലെ കൈകാര്യം ചെയ്യുന്നവനാ റോബിൻ. അവനെ കൊന്നുകളയാൻ മാത്രം ആരാ." ജോർജ് ഇരുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റ് ആക്രോഷിച്ചു.
"അതിന് അവനെ ആരും തല്ലിക്കൊന്നതല്ല, വിഷം തട്ടിയാണ് മരിച്ചിരിക്കുന്നത്ത്. ഏതോ മുള്ളു കൊണ്ടതോ മറ്റോ ആവാം എന്നാ പറയുന്നത്. ഇന്നലെ ഉച്ചയ്‌ക്കെങ്ങാനും മരണം നടന്നിട്ടുണ്ടാകും എന്നാ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പത്രം ഒന്നും വായിക്കാറില്ലേ നിങ്ങൾ."? ഡെന്നീസ് വീണ്ടും മദ്യം അകത്താക്കിക്കൊണ്ട് പറഞ്ഞു.
"ഇന്നലെ ഉച്ചക്ക് ഞങ്ങൾ കണ്ട് സംസാരിച്ചതല്ലേ. അത് കഴിഞ്ഞു ഞാൻ മടങ്ങുമ്പോഴും അവൻ കല്ലുപോലെ നിൽപ്പുണ്ടായിരുന്നു. ഇതിപ്പോ.." തുഷാർ ചിന്താ ഭാരത്തോടെ താടി തടവിക്കൊണ്ട് പറഞ്ഞു.
" എവിടെയോ എന്തോ കുഴപ്പമുണ്ട്." സെയ്‌താലി പതുക്കെ പറഞ്ഞു.
"
💬 Comments
View all comments