0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

റോബിൻ എങ്ങിനെ ഇത്ര എളുപ്പം നമ്മെ വിട്ട് പോയെന്നാ ഞാൻ ആലോചിക്കുന്നേ. " ജോർജ് പറഞ്ഞു.

അത് കേട്ട് ഡെന്നിസ് paranju;

" കാട്ടിൽ ബോധമില്ലാതെ കിടക്കുന്നത് കണ്ട ആരോ ആണ് എടുത്തോണ്ട് വന്നു വഴിയരികിൽ ഇട്ടിട്ട് പോയത്. പിന്നെ ആരാണ്ടൊക്കെയോ പോലീസിൽ വിവരം അറിയിച്ചു. അപ്പോഴേക്കും ആള് മരിച്ചിരുന്നു ശരീരത്തിൽ എന്തോ മുള്ളു കൊണ്ടതിന്റെ പാട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ നിന്നേറ്റ വിഷമാണ് മരണ കാരണം. " ഇതൊക്കെ ഇന്നത്തെ പത്രത്തിൽ ഉണ്ടല്ലോ. ആരും വായിച്ചില്ലല്ലേ. " ഡെന്നീസ് ഗ്ലാസ് മേശമേൽ വച്ചിട്ട് തുടർന്നു.

"രാധയെ എളുപ്പം കണ്ട് പിടിക്കണം. എങ്ങിനെ നമ്മുടെ രഹസ്യം ചോർന്നു എന്ന് മനസ്സിലാക്കാൻ അതെ വഴിയുള്ളൂ. ആരാണ് ഒറ്റിയത് എന്നറിയണം."

ആരും ഒന്നും പറഞ്ഞില്ല. എല്ലാവരും നിരാശയോടെ നിന്നിടത്തു തന്നെ നിശ്ചലരായി. മൂകതയുടെ ശ്മാശാനാന്തരീക്ഷം അവിടെ തളം കെട്ടി നിന്നു. ആരും ഒന്നും പറഞ്ഞില്ല. അവർ തങ്ങളുടെ ചിന്താഭാരങ്ങളിൽ സ്വയം നഷ്ട്ടപ്പെട്ടു വാക്കുകൾക്ക് പരതി പരസ്പരം നോക്കി നിന്നു. ഡെന്നീസ് പതുക്കെ അവിടെ നിന്ന് വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി അവരുടെ കണ്ണിൽ നിന്ന് മറഞ്ഞു.

"അവനാകും ആ വാഹിദ്. എല്ലാറ്റിനും പിന്നിൽ അവന്റെ ബുദ്ധിയാകും." തുഷാർ പല്ല് ഞെരിച്ചു.

"അവന്റേത് മാത്രമാകില്ല. ആ നായിന്റെ മോൻ രാജൻ അന്ന് പറഞ്ഞതിന്റെ അർത്ഥം ഇപ്പോഴാ എനിക്ക് ബോധ്യപ്പെട്ടത്. കേസ് ഇല്ലാതെ തന്നെ ക്യാഷ് തിരികെ എത്തിക്കാൻ അറിയാം എന്ന് പറഞ്ഞതിന്റെ പൊരുൾ ഇപ്പൊ മനസ്സിലായി. ആ വാഹിദിനെ മുന്നിൽ നിർത്തിക്കൊണ്ട് രാജൻ കളിച്ച കളിയാവും." ജോർജ് കനത്ത ശബ്ദത്തിൽ പറഞ്ഞു. സെയ്‌താലി ഒന്നിരുത്തി മൂളി. പിന്നെ ചോദിച്ചു.

"അപ്പൊ തോട്ടത്തിലെ ചരക്ക് ഉടനെ മാറ്റണ്ടേ. അവിടെ ഉള്ളവരെ വിവരം അറിയിച്ചില്ലെങ്കിൽ അതോടെ നമ്മളും കുടുങ്ങില്ലേ." അയാൾ ജോർജിനെ നോക്കി. അയാൾ അർത്ഥഗർഭമായി തലയാട്ടി. എന്തോ ഗൂഢമായ

💬 Comments

View all comments