0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

ഭേദം ചാവുന്നതാ.അല്യോടാ ഉസ്മാനെ." തോമസ് ചേട്ടൻ തമാശ പോലെ പറഞ്ഞു. ആ നേരം പോക്കിൽ ഒളിഞ്ഞിരിക്കുന്ന ധൈര്യം വാഹിദിനെ തൃപ്തനാക്കി. അവൻ അയാളുടെ ചുമലിൽ തട്ടി.

"മോൻ പേടിക്കണ്ട, ഈ തോമയുടെ ജീവൻ പോയിട്ടേ ഇതിനുള്ളിലേക്ക് ഒരുത്തൻ കേറത്തുള്ളൂ. " തോമസ് ചേട്ടൻ പറഞ്ഞു.

"പേടി എന്തെന്ന് പോലും അറിയാത്ത ആളായിരുന്നു ചേട്ടാ ഇത്ര കാലവും. But ഇപ്പൊ ഓരോ പ്രശ്നത്തിലും ശാരിയെ ഓർമ്മ വരുമ്പോൾ ന്തോ ഒരു പേടി. അവൾക്ക് വല്ലതും പറ്റിയാൽ.." അവന്റെ ശബ്ദം പതിഞ്ഞു. അത് കേട്ട് തോമസ് ചേട്ടൻ പുഞ്ചിരിച്ചു.അയാൾ സ്നേഹത്തോടെ വാഹിദിന്റെ ചുമലിൽ തടവിക്കൊണ്ട് പറഞ്ഞു.

"അത് പേടിയല്ല മോനെ. ധൈര്യമാണ്. ഈ ലോകത്ത് ഏറ്റവും ധീരനായ മനുഷ്യൻ ഏറ്റെടുക്കുന്ന വെല്ലുവിളിയാണ്. സ്വന്തം പെണ്ണിനെ ജീവിതകാലം മുഴുവൻ നോക്കിക്കൊള്ളാമെന്ന വെല്ലുവിളി."

വാഹിദ് ആശ്ചര്യത്തോടെ അയാളെ നോക്കി. ആ മനുഷ്യൻ എത്ര പെട്ടന്നാണ് തന്നിലേക്ക് ആത്മവിശ്വാസം കോരിയിട്ടത്. അവർ വീണ്ടും സംസാരിച്ച് കൊണ്ടിരുന്നപ്പോൾ വാഹിദിന്റെ ശരീരത്തിൽ പിന്നിൽ നിന്ന് രണ്ട് കൈകൾ വട്ടം ചുറ്റി.

"മാഡം ന്താ ഈ മഞ്ഞത്ത്. അകത്തേക്ക് പൊക്കോ തണുപ്പുണ്ട്." ഉസ്മാൻ പറഞ്ഞു.

"താൻ @. നല്ല പോടാ പൊട്ടാ.. ഈ ചൂടൻ ഇവിടെ ന്താ ചർച്ച ചെയ്യുന്നത് ന്ന് ഞാനും കൂടി ഒന്നറിയട്ടെ." അവൾ വാഹിദിനെ തണുത്തിട്ടെന്നോണം ഇറുക്കെ കെട്ടിപ്പിടിച്ചു.

"പ്രേമം മൂത്താൽ ആളോൾക്ക് നാണമില്ലാതാകും അല്ലേ തോമേട്ടാ." ഉസ്മാൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു. തോമസ് ചേട്ടൻ ചിരിച്ചു.

"താൻ പോടോ ബംഗാളി.. പെണ്ണ് കിട്ടാത്തതിന്റെ കുശുമ്പ്." ശാരിക അവനെ പുച്ഛിച്ചു മുഖം കോട്ടി.

"എടീ ഇവിടെ ചർച്ച ഒന്നും ഇല്ല. ഇവർ രണ്ടാളും എന്നോട് പെണ്ണ് കെട്ടുന്ന കാര്യം പറയുവായിരുന്നു. പെണ്ണ് ആരാ ന്നാ ഉസ്മാനെ നീ പറഞ്ഞത്.. നിന്റെ ഇത്തയുടെ മോളോ, അതോ പെങ്ങളോ. ഞാൻ മറന്നു." അവൻ

💬 Comments

View all comments