0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

ഓർമ്മ കിട്ടാത്തത് പോലെ മുഖം കൈയിൽ താങ്ങി ആലോചിച്ചു. പെട്ടന്ന് പിന്നിൽ നിന്ന് തന്നെ കെട്ടിപ്പിടിച്ച കൈകൾ പിൻവാങ്ങി.

" ഇത്തയുടെ മോളാ ഇക്കാ . ഇപ്പൊ എഞ്ചിനീയറിംഗ് കഴിഞ്ഞു. ഇക്കയെ ന്തായാലും ഇഷ്ട്ടാവും. ഇക്കയ്ക്കും. മാഡത്തിന് ഓർമ്മയില്ലേ, കഴിഞ്ഞ വർഷം ഈ വീടും തോട്ടവും ഒക്കെ കാണാൻ വന്നത്. ഷബ്‌നയേ. " ഉസ്മാൻ ഗൗരവത്തിൽ പറഞ്ഞു.

ശാരിക തറഞ്ഞത് പോലെ നിൽക്കുകയാണ്. നിന്ന നിൽപ്പിൽ അവൾ മരിച്ചു പോയോ എന്ന് തോന്നിപ്പോകും ആ തുറിച്ച കണ്ണുകളുമായി മരവിച്ചു നിൽക്കുന്നത് കണ്ടാൽ. കണ്ണുകൾ നിറയുന്നുണ്ടോ. ഉണ്ടോ..? അവർ മൂന്ന് പേരും സൂക്ഷിച്ചു നോക്കി. ആ ഉണ്ട് ഉണ്ട്, ദാണ്ടേ കണ്ണ് നിറഞ്ഞു തുളുമ്പുന്നു. ചുണ്ടുകൾ കൊച്ചു കുഞ്ഞ് വിതുമ്പുന്നത് പോലെ വിതുമ്പി വിതുമ്പി വർക്കുന്നു. ശെടാ ഇതെന്തൊരു ഭംഗിയാണ് പടച്ചോനെ. ഈ രണ്ട് കഴുതകൾക്കും എങ്ങോട്ടേലും മാറി നിന്നാൽ ന്താ, വിഡ്ഢികൾ.!

അവളുടെ ആ ഭാവമാറ്റം കണ്ട് മൂന്നുപേരും പൊട്ടിച്ചിരിച്ചു. അവൾ ദേഷ്യത്തോടെ അവരെ നോക്കി.

"എടീ പോത്തേ ഞങ്ങളൊരു നമ്പർ ഇറക്കിയതല്ലേ. പൊട്ടത്തി എന്ത് കേട്ടാലും വിശ്വസിച്ചോളും." വാഹിദ് അവളെ ചേർത്തു പിടിക്കാൻ ആഞ്ഞു. അവൾ കുതറിക്കൊണ്ട് അവന്റെ കൈയിൽ കടിച്ചു.

"എന്നെ തൊട്ടാൽ കൊല്ലും ഞാൻ. മൂന്നെണ്ണത്തിനേം.." അവൾ ചീറി. വാഹിദ് അവളെ വീണ്ടും കെട്ടിപ്പിടിക്കാൻ തുനിഞ്ഞപ്പോൾ അവന്റെ മൊബൈൽ ശബ്ദിക്കാൻ തുടങ്ങി. ഒരു കൈകൊണ്ട് മൊബൈൽ എടുത്ത് നമ്പർ നോക്കിയിട്ട് call അറ്റന്റ് ചെയ്യുകയും മറു കൈകൊണ്ട് ശാരികയെ ചുറ്റിപ്പിടിച്ചു തന്നിലേക്ക് ചേർത്തു നിർത്തുകയും ചെയ്തു. അവൻ ഫോണിലൂടെ ഗൗരവത്തിൽ മൂളുകയും ശരി ശരി എന്നും മറ്റും പറഞ്ഞു കൊണ്ടിരുന്നു. അവൾ നോവിക്കാതെ അപ്പോഴും അവനെ കടിക്കുകയും ഇടിക്കുകയും ചെയ്യുന്നുണ്ട്.

"ആരാ വിളിച്ചേ. നമ്പർ കാണിക്ക്.," ശാരിക മൊബൈൽ നോക്കികൊണ്ട് പറഞ്ഞു.

"ശെടാ.. ഇത് കൊള്ളാല്ലോ. എന്നെ സംശയം

💬 Comments

View all comments