Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
അല്ലേ. കണ്ടോ നിങ്ങൾ." അവൻ അതിശയത്തോടെ സെക്യൂരിറ്റിമാരോട് പറഞ്ഞു.
" ആ അങ്ങനൊക്കെ ണ്ടാവും. ഏതെങ്കിലും ഷബ്‌നമോ ശവമോ ആണെന്ന് നോക്കട്ടെ. വേഗം നമ്പർ കാണിക്കാൻ. " അവൾ ഉടക്കിക്കൊണ്ട് വാശി പിടിച്ചു.
"ശെടാ, ഒരു സുന്ദരന് രാത്രിനേരം കുറച്ച് കൊച്ചുവർത്തമാനം പറയാൻ എത്ര പേര് കാണും. ഇതൊക്കെ സംശയിക്കാൻ പാടുണ്ടോ." വാഹിദ് ഫോൺ അവളുടെ കൈയിൽ പെടാതെ മാറ്റി മാറ്റി പിടിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും അന്നമ്മയും അങ്ങോട്ട് വന്നു.
"മര്യാദക്ക് തന്നോ. അല്ലേൽ കൊല്ലും ന്ന് പറഞ്ഞാ കൊല്ലും ഞാൻ. ഞാറിയാതെ പെണ്ണ് കെട്ടാൻ നോക്കുന്നുണ്ടല്ലേ. ചതിയൻ.. " അവൾ അവൻ പറഞ്ഞത് കേട്ട് അരിശം മൂത്ത് കിതച്ചു തുടങ്ങിയിരുന്നു. വാഹിദിന്റെ കൈയിൽ നിന്ന് മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിക്കുന്ന ശരികയെ കണ്ട് എന്താ കാര്യം എന്ന് അന്നമ്മ തോന്നസിനോട് അംഗ്യത്തിൽ ചോദിച്ചു. അയാൾ ചിരിച്ചു കൊണ്ട് രണ്ട് കൈകളും വിരലുകൾ ചേർത്തു കുരുക്കി മൂത്ത പ്രേമം എന്ന് അവർക്ക് അംഗ്യം കാണിച്ചു. അന്നമ്മ മൂക്കത്തു വിരൽ വച്ച് ചിരിച്ചു കൊണ്ട് നിന്നു.
"മര്യാദക്ക് തന്നോ. ഇല്ലാതെ ഞാനിന്ന് പോയി ഉറങ്ങും ന്ന് കരുതണ്ട.." അവൾ വീറോടെ വാശിപിടിച്ചു.
" ഒരു സുന്ദരൻ. ഏത് പെണ്ണും വളഞ്ഞു നിക്കുവല്ലേ, ഇയാളിലേക്ക് വീഴാൻ. പെണ്ണ് കെട്ടാൻ പോകുവാത്രേ. എടോ ചതിയാ. വേഗം നമ്പർ കാണിക്കാനാ പറഞ്ഞേ. " താൻ തളർന്നു എന്നറിഞ്ഞപ്പോൾ അവൾക്ക് സങ്കടം വന്നു തുടങ്ങി.കണ്ണുകൾ നനഞ്ഞു. ശബ്ദം പുറത്തു വരാൻ പറ്റാതെ എന്തിനന്നറിയാത്ത ഒരു വേദന അവളുടെ ചങ്കിൽ കുടുങ്ങിയത് പോലെ അവൾ മുഖം പൊത്തി.
"എടീ പോത്തേ, ഇതാ നമ്പർ.. പെണ്ണും മണ്ണും ഒന്നുമല്ല എന്റെ ഫ്രണ്ട് എസ് ഐ കിഷോർ വിളിച്ചതാ. അവന് എന്നെയൊന്നു കാണണമെന്ന് പറയാൻ." വാഹിദ് മൊബൈൽ അവൾക്ക് വച്ചു നീട്ടി. അവൾ മുഖം കൈകളിൽ
💬 Comments
View all comments