Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
താങ്ങി അതെ നിൽപ്പ് നിന്നതല്ലാതെ ഒരനക്കവും ഇല്ല. ഇടക്ക് മൂക്ക് ചീറ്റുന്ന ശബ്ദം കേട്ടു.
"എടീ പോത്തേ, ഇന്നാ മൊബൈൽ. ഞങ്ങൾ നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ലേ." വാഹിദ് അവളുടെ കൈകൾ ബലം പിടിച്ചു മാറ്റാൻ നോക്കി. അന്നമ്മച്ചി വന്നു അവളെ ചേർത്ത് പിടിച്ചു എല്ലാവരെയും ചീത്തപറയാൻ തുടങ്ങി.
"ന്റെ കുഞ്ഞിനെ കരയിച്ചപ്പോ എല്ലാർക്കും മതിയായില്ലേ. മോള് വിഷമിക്കണ്ട. മോൾക്ക് ഈ കോന്തനെക്കാളും സ്നേഹം ള്ള നല്ല കൊച്ചന്മാരെ അമ്മച്ചി കണ്ടു പിടിക്കും." അവർ ചിരിച്ചു കൊണ്ട് അവളുടെ തലയിൽ തലോടി.
അതുകൂടി കേട്ടതോടെ അവളുടെ സഹന ശക്തി നഷ്ട്ടപ്പെട്ടു. ദേഷ്യം കൊണ്ട് അന്നമ്മയെ രണ്ട് കൈകൊണ്ടും മാന്തിപ്പൊളിക്കുന്ന പോലെ കാണിച്ചിട്ട് ഒന്ന് അലറി. എല്ലാവരും പൊട്ടിചിരിച്ചു.
പെട്ടന്ന് മൊബൈൽ വീണ്ടും റിങ് ചെയ്തു.
അവൻ ഫോൺ അറ്റന്റു ചെയ്യാൻ തുനിഞ്ഞതും ശാരിക ഫോണിൽ ചാടിപ്പിടിച്ചു call അറ്റന്റു ചെയ്തു ചെവിയിൽ വച്ചു.
"ഹലോ. Who is this."? അവൾ ചോദിച്ചു.
"ഇതാരാണ്. വാഹിദിന്റ wife ആണോ? അങ്ങേ തലയ്ക്കൽ നിന്നുള്ള ആ ചോദ്യം അവളെ അടിമുടി പൂവണിയിച്ചു. അതുവരെയുണ്ടായിരുന്ന സങ്കടം അവൾ മറന്നു. ഭൂമിയിൽ അനേകായിരം പൂമ്പാറ്റകൾ തനിക്ക് ചുറ്റും പാറിനടക്കുന്നത് പോലെ മനസ്സിൽ ആഹ്ലാദം തുളുമ്പി അവളൊരു പൂർണ്ണ ചന്ദ്രനെ പോലെ പ്രസന്നമായി.
"അതെ. ഞാനാണ്." അവൾ മറുപടി നൽകി.
"ശാരിക, ശരിയല്ലേ."? അപ്പുറത്ത് നിന്ന് വീണ്ടും അമ്പരപ്പിക്കുന്ന ചോദ്യം.
"ഞാൻ ഇക്കാക്ക് ഫോൺ കൊടുക്കാം." അവൾ അഹ്ലാദത്തോടെ ഫോൺ അവന്റെ കൈയിൽ കൊടുത്തു. വാഹിദ് മൂളിമൂളി കേൾക്കുന്നു, ഓക്കേ ഓക്കേ ന്ന് പറയുന്നു. വീണ്ടും മൂളുന്നു. പിന്നെ ഒക്കെ ഇപ്പൊ തന്നെ ആവാം എന്ന് പറഞ്ഞു ഫോൺ പോക്കറ്റിൽ ഇട്ടു വീട്ടിലേക്ക് നടക്കുന്നു. ഇതെന്ത് മറിമായം. ഇത്ര അഹങ്കാരമോ കൊരങ്ങന്. എന്നോടൊരു വാക്ക് പോലും മിണ്ടാതെ, കവിളിൽ ഒന്ന്
💬 Comments
View all comments