Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
പിച്ചിയിട്ട് ജസ്റ്റ് വൺ മിനുട്ട് ന്ന് പോലും പറയാതെ പോയത് കണ്ടില്ലേ ദുഷ്ടൻ.
അവൾ ഇടുപ്പിൽ കൈകൾ ഊന്നി അവനെ തന്നെ നോക്കി നിന്നു. അവൾ മാത്രം ആയിരുന്നില്ല, മറ്റു മൂന്ന് പേരും അതെ അവസ്ഥയിൽ തന്നെ ആയിരുന്നു. എന്താണ് അവൻ ചെയ്യുന്നത് എന്നറിയാതെ വാഹിദ് പോയ വഴിയിലേക്ക് നോക്കികൊണ്ട് നിൽക്കുമ്പോൾ ബുള്ളെറ്റ് start ആവുന്ന ശബ്ദം കേട്ടു. ശാരിക ഞെട്ടി. ഈ സമയത്ത് എങ്ങോട്ടാണ് നേരം ഒൻപത് മണിയായി. ഇക്ക എന്തോ തന്നിൽ നിന്ന് ഒളിക്കുന്നുണ്ട്. അവരെല്ലാവരും പരസ്പരം നോക്കി. തങ്ങൾക്ക് നേരെ വന്നു കൊണ്ടിരുന്ന ബുള്ളറ്റിന് മുന്നിലേക്ക് ശാരിക മാർഗ തടസ്സം തീർത്തു കൊണ്ട് കയറി നിന്നു.
"എങ്ങോട്ടാണെങ്കിലും പറ്റില്ല. പോകാൻ പറ്റില്ല." അവൾ കൈകൾ കെട്ടി കനത്ത മുഖവുമായി നിന്നു.
"പോയിട്ട് വേഗം വരാം. കിഷോറിന് എന്തോ പറയാനുണ്ട്." വാഹിദ് അവളോട് പറഞ്ഞു.
"പറ്റില്ലന്ന് പറഞ്ഞില്ലേ. ഇക്കാക്ക് ബുദ്ധിയൊക്കെ എവിടെ പോയി ആ കൂട്ടുകാരൻ പോലീസ് അല്ലേ. അത്ര അത്യാവശ്യം ഉണ്ടെങ്കിൽ പോലീസ് ജീപ്പിൽ ഇങ്ങോട്ട് പോരാമല്ലോ. പിന്നെന്തിനു അങ്ങോട്ട് വിളിപ്പിക്കണം." അവൾ തർക്കിച്ചു. അത് ശരിയാണെന്ന് മറ്റുള്ളവർക്കും തോന്നി.
"ഇത് എന്റെ ആവശ്യം ആയത് കൊണ്ടാണ്. കാര്യങ്ങൾ വന്നിട്ട് പറയാം. നീ ഒന്ന് മാറി നിൽക്കൂ, ഞാൻ പോയേച്ചും വരാം." വാഹിദ് അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
"ഇക്ക എന്തൊക്കെ പറഞ്ഞാലും പോകാൻ പറ്റില്ല. അല്ലെങ്കിൽ എന്നെ കൂടി കൊണ്ട് പോകണം. എന്നോട് എന്തോ ഒളിക്കുന്നുണ്ട്, അതെന്താന്ന് എനിക്കറിയണം." അവളുടെ ശബ്ദത്തിൽ അൽപ്പം കലർന്നു.
"അതെ മോനെ. ഈ രാത്രി മഞ്ഞിലൂടെ പോകണ്ട. തൊട്ടുമുന്നിലുള്ള ആളെ പോലും തിരിച്ചറിയാൻ പറ്റാത്ത പരുവമാ." തോമസ് ചേട്ടൻ പറഞ്ഞു. ശാരിക മുന്നോട്ട് ചെന്ന് വാഹിദിന്റെ അടുത്തെത്തി അവന്റെ കണ്ടു.
ക്കൂടയിൽ കൈ അമർത്തിയത് പോലെ തോന്നി അവന്. എത്ര തവണ
💬 Comments
View all comments