0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

"പ്രേമം മൂത്താൽ ആളോൾക്ക് നാണമില്ലാതാകും അല്ലേ തോമേട്ടാ." ഉസ്മാൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു. തോമസ് ചേട്ടൻ ചിരിച്ചു.

"താൻ പോടോ ബംഗാളി.. പെണ്ണ് കിട്ടാത്തതിന്റെ കുശുമ്പ്." ശാരിക അവനെ പുച്ഛിച്ചു മുഖം കോട്ടി.

"എടീ ഇവിടെ ചർച്ച ഒന്നും ഇല്ല. ഇവർ രണ്ടാളും എന്നോട് പെണ്ണ് കെട്ടുന്ന കാര്യം പറയുവായിരുന്നു. പെണ്ണ് ആരാ ന്നാ ഉസ്മാനെ നീ പറഞ്ഞത്.. നിന്റെ ഇത്തയുടെ മോളോ, അതോ പെങ്ങളോ. ഞാൻ മറന്നു." അവൻ ഓർമ്മ കിട്ടാത്തത് പോലെ മുഖം കൈയിൽ താങ്ങി ആലോചിച്ചു. പെട്ടന്ന് പിന്നിൽ നിന്ന് തന്നെ കെട്ടിപ്പിടിച്ച കൈകൾ പിൻവാങ്ങി.

" ഇത്തയുടെ മോളാ ഇക്കാ . ഇപ്പൊ എഞ്ചിനീയറിംഗ് കഴിഞ്ഞു. ഇക്കയെ ന്തായാലും ഇഷ്ട്ടാവും. ഇക്കയ്ക്കും. മാഡത്തിന് ഓർമ്മയില്ലേ, കഴിഞ്ഞ വർഷം ഈ വീടും തോട്ടവും ഒക്കെ കാണാൻ വന്നത്. ഷബ്‌നയേ. " ഉസ്മാൻ ഗൗരവത്തിൽ പറഞ്ഞു.

ശാരിക തറഞ്ഞത് പോലെ നിൽക്കുകയാണ്. നിന്ന നിൽപ്പിൽ അവൾ മരിച്ചു പോയോ എന്ന് തോന്നിപ്പോകും ആ തുറിച്ച കണ്ണുകളുമായി മരവിച്ചു നിൽക്കുന്നത് കണ്ടാൽ. കണ്ണുകൾ നിറയുന്നുണ്ടോ. ഉണ്ടോ..? അവർ മൂന്ന് പേരും സൂക്ഷിച്ചു നോക്കി. ആ ഉണ്ട് ഉണ്ട്, ദാണ്ടേ കണ്ണ് നിറഞ്ഞു തുളുമ്പുന്നു. ചുണ്ടുകൾ കൊച്ചു കുഞ്ഞ് വിതുമ്പുന്നത് പോലെ വിതുമ്പി വിതുമ്പി വർക്കുന്നു. ശെടാ ഇതെന്തൊരു ഭംഗിയാണ് പടച്ചോനെ. ഈ രണ്ട് കഴുതകൾക്കും എങ്ങോട്ടേലും മാറി നിന്നാൽ ന്താ, വിഡ്ഢികൾ.!

അവളുടെ ആ ഭാവമാറ്റം കണ്ട് മൂന്നുപേരും പൊട്ടിച്ചിരിച്ചു. അവൾ ദേഷ്യത്തോടെ അവരെ നോക്കി.

"എടീ പോത്തേ ഞങ്ങളൊരു നമ്പർ ഇറക്കിയതല്ലേ. പൊട്ടത്തി എന്ത്

💬 Comments

View all comments