Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]
കേട്ടാലും വിശ്വസിച്ചോളും." വാഹിദ് അവളെ ചേർത്തു പിടിക്കാൻ ആഞ്ഞു. അവൾ കുതറിക്കൊണ്ട് അവന്റെ കൈയിൽ കടിച്ചു.
"എന്നെ തൊട്ടാൽ കൊല്ലും ഞാൻ. മൂന്നെണ്ണത്തിനേം.." അവൾ ചീറി. വാഹിദ് അവളെ വീണ്ടും കെട്ടിപ്പിടിക്കാൻ തുനിഞ്ഞപ്പോൾ അവന്റെ മൊബൈൽ ശബ്ദിക്കാൻ തുടങ്ങി. ഒരു കൈകൊണ്ട് മൊബൈൽ എടുത്ത് നമ്പർ നോക്കിയിട്ട് call അറ്റന്റ് ചെയ്യുകയും മറു കൈകൊണ്ട് ശാരികയെ ചുറ്റിപ്പിടിച്ചു തന്നിലേക്ക് ചേർത്തു നിർത്തുകയും ചെയ്തു. അവൻ ഫോണിലൂടെ ഗൗരവത്തിൽ മൂളുകയും ശരി ശരി എന്നും മറ്റും പറഞ്ഞു കൊണ്ടിരുന്നു. അവൾ നോവിക്കാതെ അപ്പോഴും അവനെ കടിക്കുകയും ഇടിക്കുകയും ചെയ്യുന്നുണ്ട്.
"ആരാ വിളിച്ചേ. നമ്പർ കാണിക്ക്.," ശാരിക മൊബൈൽ നോക്കികൊണ്ട് പറഞ്ഞു.
"ശെടാ.. ഇത് കൊള്ളാല്ലോ. എന്നെ സംശയം അല്ലേ. കണ്ടോ നിങ്ങൾ." അവൻ അതിശയത്തോടെ സെക്യൂരിറ്റിമാരോട് പറഞ്ഞു.
" ആ അങ്ങനൊക്കെ ണ്ടാവും. ഏതെങ്കിലും ഷബ്നമോ ശവമോ ആണെന്ന് നോക്കട്ടെ. വേഗം നമ്പർ കാണിക്കാൻ. " അവൾ ഉടക്കിക്കൊണ്ട് വാശി പിടിച്ചു.
"ശെടാ, ഒരു സുന്ദരന് രാത്രിനേരം കുറച്ച് കൊച്ചുവർത്തമാനം പറയാൻ എത്ര പേര് കാണും. ഇതൊക്കെ സംശയിക്കാൻ പാടുണ്ടോ." വാഹിദ് ഫോൺ അവളുടെ കൈയിൽ പെടാതെ മാറ്റി മാറ്റി പിടിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും അന്നമ്മയും അങ്ങോട്ട് വന്നു.
"മര്യാദക്ക് തന്നോ. അല്ലേൽ കൊല്ലും ന്ന് പറഞ്ഞാ കൊല്ലും ഞാൻ. ഞാറിയാതെ പെണ്ണ് കെട്ടാൻ നോക്കുന്നുണ്ടല്ലേ. ചതിയൻ.. " അവൾ അവൻ പറഞ്ഞത് കേട്ട് അരിശം മൂത്ത് കിതച്ചു തുടങ്ങിയിരുന്നു. വാഹിദിന്റെ കൈയിൽ നിന്ന് മൊബൈൽ തട്ടിപ്പറിക്കാൻ ശ്രമിക്കുന്ന ശരികയെ കണ്ട് എന്താ കാര്യം എന്ന് അന്നമ്മ തോന്നസിനോട്
💬 Comments
View all comments