0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

തന്റെ ഇക്കയൊന്നു തൊട്ടാൽ"എന്നുമുതലാ ഇക്കയ്ക്ക് ഇക്കയുടെ മാത്രം കാര്യങ്ങൾ ഉണ്ടായത്. അപ്പൊ ഞാൻ..? ഞാൻ വേറെയാണല്ലേ. ഞാൻ കരുതി ഞാനും ഇക്കയും ഒരാൾ ആണെന്ന്." അവൾക്ക് നല്ല വേദനയുണ്ടെന്ന് അവന് മനസ്സിലായി. എന്തൊക്കെയോ ചിന്തിച്ചു ആകുലതകളുടെ കാടുകയറിയിട്ടുണ്ട് ആ മനസ്സ്.

"ഒന്നമില്ലെന്റെ പോന്നേ. ഒക്കെ ഞാൻ വന്നിട്ട് പറയാം." വാഹിദ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. അവൾ ബുള്ളറ്റിലേക്ക് ചേർന്നു നിന്ന് വണ്ടി off ചെയ്തു കീ അഴിച്ചെടുത്തു. പിന്നെ വിരൽ കൊണ്ട് ഇറങ്ങിക്കെ എന്ന് ആംഗ്യം കാണിച്ചു. അവൻ ഗത്യന്തരമില്ലാതെ ബൈക്ക് സ്റ്റാന്റ് ചെയ്തു പുറത്തേക്കിറങ്ങി. അവൾ അവന്റെ കൈയിൽ പിടിച്ചിട്ട് കീ ഉസ്മാനെ ഏൽപ്പിച്ചു വീട്ടിലേക്ക് നടന്നു. ഒന്ന് നടന്നിട്ട് തിരിഞ്ഞു നിന്ന് മറ്റുള്ളവരോട് പറഞ്ഞു.

"നിങ്ങക്കൊന്നും കാര്യങ്ങൾ അറിയാഞ്ഞിട്ടാ. എപ്പോ വേണേലും ഈ മനുഷ്യനെ തീർത്തുകളയാൻ ഒരു കൂട്ടം തന്നെ പുറത്തുണ്ട്. ഓഫീസിലേക്ക് കൂട്ടികൊണ്ട് പോകാൻ തന്നെ ഇപ്പൊ പേടിയാ. അന്നേരമാ ഈ സമയത്ത്.." അവൾക്ക് തൊണ്ടയിടറി.അവളുടെ സങ്കടം കണ്ടപ്പോൾ മറ്റുള്ളവർക്കും വിഷമം തോന്നി. ശാരിക വാഹിദിന്റ കൈയിലെ പിടിവിട്ടിട്ട് കലങ്ങിച്ചുവന്ന കണ്ണുകൾക്കൊണ്ട് അവന്റെ കണ്ണിലേക്കു നോക്കി. എന്നിട്ട് വീണ്ടും തുടർന്നു.

"നമ്മുടെ കമ്പനിയിലെ സൂപ്പർവൈസറെ ഇന്ന് രാവിലെ മുതൽ കാണാനില്ല. അതൊരു പെണ്ണാണ്. പോലീസ്, കോടതി, സമരക്കാർ എന്നൊക്കെ പറഞ്ഞു ഇനി എന്തൊക്കെ ഉണ്ടാവുംന്ന് അറിയില്ല. അവൾക്ക് എന്തുപറ്റി എന്ന് ആർക്കും അറിയില്ല. എന്നിട്ടും ഈ സമയത്ത് തന്നെ പോകാൻ ആഗ്രഹം ഉള്ളോര് പോയിക്കോട്ടെ തോമസേട്ടാ." അവൾ ശാന്തമായി പറഞ്ഞു. ആരും ഒന്നും പറഞ്ഞില്ല. കുറച്ച് മുന്നോട്ട് നടന്നിട്ട് ഒന്നുകൂടി നിന്നിട്ട് ശാരിക വീണ്ടും തുടർന്നു.

"എന്നാലും എന്നോട് ഒളിച്ചുവെക്കുന്ന രഹസ്യങ്ങൾ ഉണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു." അവസാന വാക്ക് ഉച്ചരിക്കുമ്പോഴേക്കും ഒരു പൊട്ടിക്കരച്ചിൽ മലവെള്ളപ്പാച്ചിൽ കണക്കെ അവളിൽ നിന്ന് പുറത്തേക്ക് വന്നു. അവരെ അഭിമുഖീകരിക്കാൻ വയ്യാതെ ശാരിക വീട്ടിലേക്ക്

💬 Comments

View all comments