0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

ന്താ പെണ്ണ് പിടിക്കാൻ പോകുവാ ന്നാ കരുതുന്നെ അല്ലേ." അവൻ പരിഭവം പറഞ്ഞു. അടുത്ത ക്ഷണം അധികം ശക്തമല്ലാതെ അവളുടെ കൈ അവന്റെ മുഖത്ത് പതിച്ചു. പെട്ടന്ന് കിട്ടിയ അടിയുടെ അമ്പരപ്പിൽ അവനൊന്നു ഞെട്ടിപ്പോയി.

"അനാവശ്യം പറയരുത്. ഞാൻ എത്ര വിരൂപയായ പെണ്ണ് ആയാൽ പോലും ഇക്ക എന്നെ ചതിച്ചു വേറെ പെണ്ണിനെ തേടി പോകില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.വേറെ പെണ്ണ് വേറെ പെണ്ണ്. ഇതിപ്പോ മിണ്ടിയാൽ വേറെ പെണ്ണ് ആണല്ലോ. എന്നെ മടുത്തോ ന്റെ ഇക്കാ. ഞാൻ ചത്തുകളയും പറഞ്ഞേക്കാം. തലയിലൂടെ തീയിട്ടു കത്തിക്കറിഞ്ഞു വെന്തു ചാവും.. " അവൾ പെട്ടന്ന് കരയാൻ തുടങ്ങി. കുറച്ച് ഉറക്കെ തന്നെ വാവിട്ട് കരഞ്ഞു തന്റെ പുതുമ നഷ്ട്ടപ്പെട്ടു തുടങ്ങിയപ്പോൾ വാഹിദിന് സ്നേഹക്കുറവ് തോന്നിത്തുടങ്ങിയോ എന്ന സ്ത്രൈണവേദന അവളെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.

"എന്റെ പോന്നേ എന്തൊക്കെയാ നീയീ പറയുന്നത്. ന്റെ റബ്ബേ, എനിക്ക് ചിന്തിക്കാൻ പോലും വയ്യ.." ആ ദൃശ്യം മനസ്സിൽ തെളിഞ്ഞത് പോലെ അവനൊന്നു നടുങ്ങി. അവളെ വാരിപ്പുണർന്നു കവിളിൽ അമർത്തി ഉമ്മവച്ചു.

"ന്റെ പൊന്നില്ലെങ്കിൽ പിന്നെ എന്തിനീ ലോകം.. ഹൊ ഓർക്കാൻ പോലും വയ്യ." അവന്റെ തൊണ്ടയിടറി. അവളുടെ കരച്ചിൽ ഒരു വിലാപമായി മാറി. അവനെ ഇറുക്കെ പുണർന്ന് അവൾ കരഞ്ഞു.

" ഇക്കാ ആ ഷബ്‌നത്തിന്റെ കാര്യം പറഞ്ഞത്. അറിയാം, അവൾ എന്തൊരു ഭംഗിയുള്ള പെണ്ണാണെന്ന്. ഉസ്മാനെ ഞാൻ കൊല്ലും നോക്കിക്കോ. കള്ളപ്പന്നി.."

അവൾ കരഞ്ഞു കൊണ്ട് ദേഷ്യപ്പെടുന്നത് കണ്ടപ്പോൾ എന്തുമാത്രം ബാലിശമാണ് തന്റെ പെണ്ണിന്റെ മനസ്സ് എന്ന് വാഹിദിന് തോന്നി. തന്നെ ചേർത്തു

💬 Comments

View all comments